പത്ത് വയസ്സിനുള്ളിൽ 50 തവണ മല ചവിട്ടി അയ്യനെ ദർശിച്ച കൊച്ചു മിടുക്കി

Child Adriti Tanaya completed 50 Sabarimala pilgrimages viral video: അത്യപൂർവ്വം വിശ്വാസികളായ സ്ത്രീകൾക്ക്‌ മാത്രം സാധിക്കുന്ന ഒരു അസുലഭ ഭാഗ്യം കൈവരിച്ചിരിക്കുകയാണ് അദ്രിതി തനയ എന്ന കുഞ്ഞു മാളികപ്പുറം. കൊല്ലം ജില്ലയിലെ എഴുകോണിൽ നിന്നുള്ള അദ്രിതി തനയ, ഇത്തവണ മല ചവിട്ടിയതോടെ, 10 വയസ്സിനുള്ളിൽ 50 തവണ അയ്യപ്പദർശനം എന്ന സൗഭാഗ്യം ഈ കുട്ടിക്ക് ലഭിച്ചിരിക്കുകയാണ്.

ആചാരപ്രകാരം ശബരിമലയിൽ സ്ത്രീകൾക്ക് 10 വയസ്സിന് മുൻപും 50 വയസ്സിനു ശേഷവും മാത്രമേ ദർശനം നടത്താൻ സാധിക്കുകയുള്ളൂ. ഈ ആചാര സവിശേഷത നിലനിൽക്കെയാണ്, അദ്രിതി തനയ 50 തവണ തന്റെ പത്തു വയസ്സു പ്രായത്തിനിടെ ശബരിമലയിൽ എത്തി അയ്യപ്പസ്വാമിയെ ദർശിച്ചത്. ജനുവരി 3-ാം തീയതിയാണ് ഇത്തവണ അദ്രിതി തനയ ശബരിമലയിൽ എത്തിയത്. അതായത്, 10 വയസ്സ് പൂർത്തിയാകാൻ

ഒരു ദിവസം മാത്രം ബാക്കി നിൽക്കെയാണ്, നാലാം ക്ലാസ് വിദ്യാർത്ഥിനിയായ അദ്രിതി തനയ ഈ അപൂർവ്വ നേട്ടം കൈവരിച്ചത്. എഴുകോൺ കോതേത്ത് വീട്ടിൽ അഭിലാഷ് മണിയുടെയും നീതു ലക്ഷ്മിയുടെയും ഏക മകളാണ് അദ്രിതി തനയ. 9 മാസം പ്രായം ഉള്ളപ്പോഴാണ് അദ്രിതി തനയ തന്റെ അച്ഛനോടൊപ്പം ആദ്യം ശബരിമല അയ്യപ്പനെ ദർശിച്ചത്. തുടർന്ന്, തീർത്ഥാടന കാലങ്ങളിലും, മാസ പൂജ വേളകളിലും അയ്യപ്പനെ കാണാൻ കുഞ്ഞ് മാളികപ്പുറം മലകയറി എത്തി.

ഇപ്പോൾ, 50-ാം തവണയും അച്ഛൻ അഭിലാഷ് മണിക്കൊപ്പമാണ് അദ്രിതി മല ചവിട്ടിയത്. എഴുകോൺ ശ്രീനാരായണഗുരു സെൻട്രൽ സ്കൂളിലെ വിദ്യാർഥിനിയാണ് അദ്രിതി തനയ. ശബരിമല ആചാര പ്രകാരം, ഇനി 40 വർഷങ്ങൾക്ക് ശേഷം മാത്രമേ അദ്രിതിക്ക്‌ മല കയറി എത്തി അയ്യപ്പനെ കാണാൻ സാധിക്കുകയുള്ളൂ. ജ്യോതിഷ പനിനി യൂട്യൂബ് ചാനൽ തയ്യാറാക്കിയ വീഡിയോ കാണാം.

ChildSabarimalaviral video
Comments (0)
Add Comment