Child acting as Balamani Nandanam viral video: ഇന്ന് ധാരാളം കുട്ടി വീഡിയോ ക്രിയേറ്റർമാർ സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുകയാണ്. കുട്ടികളുടെ നിഷ്കളങ്കമായ ആംഗ്യങ്ങളും സംസാരശൈലിയും എല്ലാം അതിവേഗം പ്രേക്ഷക ശ്രദ്ധ ആകർഷിക്കാറുണ്ട്. ഇത്തരത്തിൽ, ഇന്റർനെറ്റ് ലോകത്ത് സജീവമായിട്ടുള്ള ഒരു കുട്ടി വീഡിയോ ക്രിയേറ്റർ ആണ് നന്ദൂട്ടി.
സോഷ്യൽ മീഡിയയിൽ ധാരാളം ഫോളോവേഴ്സ് ഉള്ള ഒരു സൂപ്പർ താരം ആണ് നന്ദൂട്ടി. ഇപ്പോൾ, നന്ദനത്തിലെ ബാലാമണി ആയി എത്തിയിരിക്കുകയാണ് നന്ദി. നവ്യ നായരുടെ കരിയറിലെ സൂപ്പർ ഹിറ്റ് ചിത്രമാണ് രഞ്ജിത്ത് സംവിധാനം ചെയ്ത ‘നന്ദനം’. ഈ ചിത്രത്തിൽ നവ്യ അവതരിപ്പിച്ച ബാലാമണി എന്ന കഥാപാത്രം ഇന്നും മലയാള സിനിമ പ്രേമികളുടെ ഹൃദയത്തിൽ ഇടം നേടിയിട്ടുള്ളതാണ്.
ബാലാമണിയും അവിടത്തെ അമ്മമമാരും തമ്മിലുള്ള രസകരമായ ഒരു സംഭാഷണമാണ് നന്ദൂട്ടി തന്റെ രീതിയിൽ അഭിനയിച്ച് ഫലിപ്പിച്ചിരിക്കുന്നത്. സിനിമയിൽ അമ്മമമാർ തുടർച്ചയായി നടത്തുന്ന കമന്റുകളിൽ, ദേഷ്യം വന്ന് അല്പം അരിശത്തോടെ ബാലാമണി നൽകുന്ന മറുപടിയാണ് നന്ദൂട്ടി അഭിനയിച്ച് കാണിച്ചിരിക്കുന്നത്. നന്ദൂട്ടിയുടെ നിഷ്കളങ്കമായ അഭിനയവും,
ധരിച്ചിരിക്കുന്ന വസ്ത്രവും തന്നെയാണ് വീഡിയോയുടെ ഹൈലൈറ്റ്. ഇന്റർനെറ്റ് ലോകത്തെ വീഡിയോ അതിവേഗം ശ്രദ്ധ നേടിയതോടെ, ഇതിനോടകം നിരവധി ആളുകൾ കാണുകയും, കണ്ടവർ അവരുടെ അഭിപ്രായങ്ങൾ പങ്കുവെക്കുകയും ചെയ്യുന്നു. രസകരമായതും, തങ്ങളുടെ സന്തോഷം പ്രകടിപ്പിക്കുന്നതുമായ പ്രതികരണങ്ങൾ ആണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് വരുന്നത്. എന്തുതന്നെയായാലും, ഈ ബാലാമണി സൂപ്പറാണ്!!