Chaver Movie Review

‘ചാവേർ’ തിയേറ്ററുകളിൽ എത്തിയപ്പോൾ, പ്രേക്ഷകരുടെ പ്രതികരണം അറിയാം

Chaver Movie Review. Chaver Movie Theatre Response

Chaver Movie Review : കുഞ്ചാക്കോ ബോബനെ നായകനാക്കി ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത ‘ചാവേർ’ തീയേറ്ററുകളിൽ പ്രദർശനം ആരംഭിച്ചിരിക്കുകയാണ്. പ്രമോഷൻ വേളകളിൽ അണിയറ പ്രവർത്തകർ പറഞ്ഞതുപോലെ തന്നെ, ‘ചാവേർ’ ഒരു മുഴുനീള പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലർ ചിത്രമാണ്. ചിത്രത്തിന് ആദ്യദിനം പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്ന പ്രതികരണങ്ങൾ നോക്കാം

ടിനു പാപ്പച്ചൻ എന്ന സംവിധായകന്റെ മേക്കിങ്ങിന് തന്നെയാണ് പ്രേക്ഷകർ ആദ്യം കൈയ്യടിക്കുന്നത്. ചിത്രത്തിന്റെ കഥയിൽ അസാധാരണമായ വലിയ പുതുമ ഒന്നും തന്നെ അവകാശപ്പെടാൻ ഇല്ലെങ്കിലും, ടിനു പാപ്പച്ചൻ ‘ചാവേർ‘ അവതരിപ്പിച്ചിരിക്കുന്ന രീതി പ്രേക്ഷകനെ പിടിച്ചിരിക്കുന്നതാണ്. ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്, ജസ്റ്റിൻ വർഗീസ് ഒരുക്കിയിരിക്കുന്ന സംഗീതം ആണ്.

Chaver Movie Review
‘ചാവേർ’ തിയേറ്ററുകളിൽ എത്തിയപ്പോൾ, പ്രേക്ഷകരുടെ പ്രതികരണം അറിയാം | Chaver Movie Review

കുഞ്ചാക്കോ ബോബൻ മികച്ച രീതിയിൽ തന്നെ തന്റെ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ചിത്രത്തിൽ അശോകൻ എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബൻ അവതരിപ്പിച്ചിരിക്കുന്നത്. ജിന്റോ ജോർജ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്, നിഷാദ് യൂസഫ് ആണ് എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത്, ഇരുവരുടെയും മികവ് പ്രേക്ഷകർ എടുത്തുപറയുന്നു.

ജോയ് മാത്യു രചന നിർവഹിച്ച ചിത്രം, അരുൺ നാരായൺ പ്രൊഡക്ഷൻസ്, കാവ്യാ ഫിലിം കമ്പനി എന്നിവയുടെ ബാനറിൽ അരുൺ നാരായൺ, വേണു കുന്നപ്പിള്ളി എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ഒരു മികച്ച വിഷ്വൽ ട്രീറ്റ് ആയ ‘ചാവേർ’, ആദ്യദിനം തിയേറ്ററിൽ എത്തിയ വലിയ ഒരു വിഭാഗം പ്രേക്ഷകരെയും സംതൃപ്തിപ്പെടുത്തിയിരിക്കുന്നു. വരും ദിവസങ്ങളിൽ സിനിമ കൂടുതൽ പ്രേക്ഷകരിൽ എത്തുന്നതോടെ, വലിയ വിജയം കരസ്ഥമാക്കും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

Read Also: അടിപൊളി ത്രില്ലർ പടം!! മമ്മൂട്ടി ചിത്രം കണ്ണൂർ സ്‌ക്വാഡ് റിവ്യൂ | Kannur Squad Review

Chaver Movie Theatre Response