സജിനും ഷഫ്‌നയും ഒന്നായി ഇന്നേക്ക് ഒരു പതിറ്റാണ്ട്, പ്രിയതമനെ കുറിച്ച് ഷഫ്‌നയുടെ വാക്കുകൾ

Celebrity couple Shafna Sajin wedding anniversary : സിനിമ – സീരിയൽ ലോകത്തെ താര ദമ്പതികളാണ് ഷഫ്‌ന നിസാമും സജിനും. സിനിമ – സീരിയൽ മേഖലയിൽ ഷഫ്‌ന സജീവമായി നിൽക്കുമ്പോൾ, സീരിയൽ രംഗത്താണ് സജിൻ സജീവമായിരിക്കുന്നത്. ദമ്പതികൾ ഇപ്പോൾ അവരുടെ പത്താം വിവാഹ വാർഷിക വേളയിൽ ആണ്.

ജീവിതത്തിൽ ഒരുമിച്ചുള്ള പത്തു വർഷങ്ങൾ പിന്നിടുമ്പോൾ, അതിന്റെ സന്തോഷം ചുരുങ്ങിയ വാക്കുകളിൽ ഒതുക്കാൻ ഷെഫ്നക്ക് സാധിക്കുന്നില്ല. ഭർത്താവ് സജിനുമൊത്തുള്ള ചിത്രങ്ങൾ പങ്കുവെച്ച ഷഫ്‌ന, തന്റെ പ്രിയതമന് ആനിവേഴ്സറി ആശംസകൾ നേരുകയും, ഭർത്താവിനെ കുറിച്ച് ഒരു കുറിപ്പ് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തു. സജിനെ കുറിച്ചുള്ള ഷഫ്നയുടെ വാക്കുകൾ ഇങ്ങനെ,

Celebrity couple Shafna Sajin wedding anniversary

“ഹാപ്പി ആനിവേഴ്സറി മൈ ലവ്. സജിൻ, എനിക്ക് നിന്നെ കുറിച്ച് പറയുമ്പോൾ ഒരിക്കലും വാക്കുകൾ ലഭിക്കാറില്ല, അതിനാൽ നിന്നോടുള്ള എന്റെ വികാരങ്ങൾ പ്രകടിപ്പിക്കാൻ എനിക്ക് ഒരിക്കലും കഴിയില്ല. ഞങ്ങൾ വിവാഹിതരായിട്ട് ഇപ്പോഴും കുറച്ച് ദിവസങ്ങൾ ആയിട്ടുള്ളു എന്ന വികാരമാണ്. പ്രണയത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും എന്നെ സന്തോഷിപ്പിക്കുകയും സ്നേഹിക്കുകയും ആവേശഭരിതയാക്കുകയും ചെയ്തതിന് നന്ദി,” ഷഫ്‌ന തന്റെ വാക്കുകൾ തുടർന്നു.

“ആവേശകരമായ ട്വിസ്റ്റുകളും വ്യത്യാനങ്ങളും, ഉയർച്ചകളും താഴ്ച്ചകളും നിറഞ്ഞ കൂടുതൽ അപ്രതീക്ഷിതമായ ജീവിത യാത്രകൾക്കായി കാത്തിരിക്കുന്നു. എന്തുവന്നാലും ഞങ്ങൾ പരസ്പരം കൈകൾ മുറുകെ പിടിച്ചിട്ടുണ്ടെന്ന് ഞങ്ങൾക്ക് നന്നായി അറിയാം, ഞാൻ നിന്നെ സ്നേഹിക്കുന്നു,” ഷഫ്‌ന കുറിച്ചു. ഷഫ്ന പങ്കുവെച്ച പോസ്റ്റിന് താഴെ ഇരുവരുടെയും ആരാധകർ ദമ്പതികൾക്ക് വിവാഹ വാർഷിക ആശംസകൾ നേർന്ന് എത്തുകയും ചെയ്തു. 

Read Also: ഒന്നാം വിവാഹ വാർഷികം, വിശേഷങ്ങൾ പങ്കുവെച്ച് നടി ഗൗരി കൃഷ്ണൻ

Celebrity couple Shafna Sajin wedding anniversary

SajinShafnaWedding Anniversary
Comments (0)
Add Comment