ഇന്ത്യ – പാക്കിസ്ഥാൻ ലോകകപ്പ് ആവേശപ്പോരാട്ടം കാണാൻ സെലിബ്രിറ്റി കൂട്ടം സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തും

Celebrities to watch India vs Pakistan World Cup 2023 : ക്രിക്കറ്റ്‌ ലോകം കാത്തിരിക്കുന്ന 2023 ക്രിക്കറ്റ് ലോകകപ്പിലെ ഇന്ത്യ – പാകിസ്ഥാൻ ആവേശ പോരാട്ടം ഇന്ന് (ഒക്ടോബർ 14) അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ നടക്കും. ക്രിക്കറ്റ് ലോകകപ്പിലെ ഏറ്റവും ആവേശം നിറഞ്ഞ മത്സരം ആയതിനാൽ തന്നെ, ഗ്രാൻഡ് മ്യൂസിക്കൽ സെറിമണി

ഉൾപ്പെടെ വർണ്ണാഭമായ പരിപാടികളാണ് സ്റ്റേഡിയം അധികൃതർ ഒരുക്കുന്നത്. മത്സരം വീക്ഷിക്കാനായി ധാരാളം സെലിബ്രിറ്റികൾ സ്റ്റേഡിയത്തിൽ എത്തിച്ചേരും എന്നാണ് പ്രതീക്ഷിക്കുന്നത്. ഗോൾഡൻ ടിക്കറ്റ് നൽകി വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖ വ്യക്തികളെ സ്റ്റേഡിയത്തിലേക്ക് അധികൃതർ ക്ഷണിച്ചിട്ടുണ്ട്. ഇക്കൂട്ടത്തിൽ സിനിമ മേഖലയിൽ നിന്നും ധാരാളം വ്യക്തികൾക്ക് ക്ഷണം ലഭിച്ചിരിക്കുന്നു. ക്രിക്കറ്റ് ലോകകപ്പിലെ ആവേശം പോരാട്ടം വീക്ഷിക്കാനായി ആരാധകർക്കൊപ്പം

ഇന്ത്യ – പാക്കിസ്ഥാൻ ലോകകപ്പ് ആവേശപ്പോരാട്ടം കാണാൻ സെലിബ്രിറ്റി കൂട്ടം സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തും | Celebrities to watch India vs Pakistan World Cup 2023

രജനീകാന്ത്, അമിതാബ് ഭച്ചൻ തുടങ്ങിയ സൂപ്പർതാരങ്ങൾ സ്റ്റേഡിയത്തിൽ ഉണ്ടാകും. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറും മത്സരം വീക്ഷിക്കാൻ സ്റ്റേഡിയത്തിൽ എത്തും. ഗോൾഡൻ ടിക്കറ്റ് കൈവശം വെച്ചിരിക്കുന്ന വിഐപികൾ എല്ലാവരും തന്നെ ഇന്ത്യ – പാകിസ്ഥാൻ മത്സരം കാണാൻ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് ജിസിഎ സെക്രട്ടറി അനിൽ പട്ടേൽ പറഞ്ഞു. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ഗായകൻ അർജിത് സിംഗ് ആയിരിക്കും

മ്യൂസിക് സെറിമണി നയിക്കുക. തമന്ന ബാട്ടിയ, രൺവീർ സിംഗ്, കത്രീന കൈഫ് തുടങ്ങിയ പ്രമുഖരും സ്റ്റേഡിയത്തിൽ എത്തിച്ചേരും എന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, ബിസിസിഐ വൃത്തങ്ങളിൽ നിന്നുള്ള സൂചന പ്രകാരം, അർജിത് സിംഗിനൊപ്പം ശങ്കർ മഹാദേവൻ, സുഖ്വിന്തർ സിംഗ് എന്നിവരും മ്യൂസിക്കൽ ഷോയിൽ പെർഫോം ചെയ്യും. മത്സരം വീക്ഷിക്കാനായി ആരാധകരാൽ സ്റ്റേഡിയം നിറയും എന്ന് തന്നെയാണ് കരുതപ്പെടുന്നത്. 

Read Also: ധോണിയെ കണ്ട ആവേശം പങ്കുവെച്ച് സൂപ്പർതാരങ്ങൾ!! ക്രിക്കറ്റ് ഇതിഹാസം ബോളിവുഡിലേക്കോ

Celebrities to watch India vs Pakistan World Cup 2023

Amitabh BachchanIndian Cricket TeamRajinikanth
Comments (0)
Add Comment