മലയാളത്തിന്റെ മഹോത്സവം!! കേരളപ്പിറവി ആഘോഷമാക്കാൻ സൂപ്പർ താരങ്ങൾ ഒന്നിക്കുന്നു

Celebrities Mammootty Mohanlal attends Keraleeyam 2023 Keralapiravi : ഇന്ന് നവംബർ 1, കേരളപ്പിറവി ദിനം, ഐക്യകേരളത്തിന് ഇന്ന് 67-ാം പിറന്നാൾ. കേരളപ്പിറവി ആഘോഷത്തിന്റെ ഭാഗമായി ഏഴ് ദിവസം നീണ്ടുനിൽക്കുന്ന സംസ്ഥാന സർക്കാരിന്റെ കേരളീയം 2023-ന് ഇന്ന് തുടക്കമാവുകയാണ്. മലയാളികളുടെ മഹോത്സവം എന്ന്

സർക്കാർ വിശേഷിപ്പിക്കുന്ന ഈ പരിപാടിയുടെ ടാഗ് ലൈൻ, ‘കേരളം : ഇന്നലെ, ഇന്ന്, നാളെ’ എന്നാണ്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന ഉദ്ഘാടന ചടങ്ങിൽ വലിയ താരനിരയാണ് പ്രതീക്ഷിക്കുന്നത്. സിനിമ – സാംസ്കാരിക – കല – രാഷ്ട്രീയ – വിവിധ രാഷ്ട്രത്തിൽ നിന്നുള്ള പ്രതിനിധികൾ തുടങ്ങിയ മേഖലകളിൽ നിന്ന് നിരവധി ആളുകൾ ഈ പരിപാടിയുടെ ഉദ്ഘാടന ചടങ്ങിൽ എത്തിച്ചേരും. മലയാള ചലച്ചിത്ര മേഖലയിൽ നിന്ന്

നടന്മാരായ മമ്മൂട്ടി, മോഹൻലാൽ നടിമാരായ മഞ്ജു വാര്യർ, ശോഭന എന്നിവർ പരിപാടിയുടെ ഭാഗമാകും. കൂടാതെ, ഉലകനായകൻ കമൽ ഹാസനും കേരളീയം പരിപാടിയുടെ ഉദ്ഘാടനവേളയിൽ എത്തിച്ചേരും. മാത്രമല്ല, ഉദ്ഘാടന വേളയിൽ ശോഭന അവതരിപ്പിക്കുന്ന നൃത്ത പരിപാടിയും ഉണ്ടാകും. മലയാളികളുടെ ഈ മഹോത്സവം കേരളത്തിന്റെ തനിമയെന്തെന്ന് ലോകത്തിന് മുന്നിൽ

Celebrities Mammootty Mohanlal attends Keraleeyam 2023 Keralapiravi

ആത്മവിശ്വാസത്തോടെ അവതരിപ്പിക്കാനുള്ള അവസരമാണ് ഒരുക്കുന്നതെന്ന് കേരളത്തിന്റെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തിൽ നിന്നുള്ള വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികൾക്കൊപ്പം, യുഎഇ, ദക്ഷിണ കൊറിയ, നോർവേ, ക്യൂബ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള നയതന്ത്ര പ്രതിനിധികളും ഈ പരിപാടിയുടെ ഭാഗമാകും. സാഹോദര്യവും സ്നേഹവും പ്രസരിപ്പിക്കുന്ന കേരളത്തിന്റെ സംസ്കാരത്തെ ആഘോഷിക്കുന്നതിന് വേണ്ടിയാണ് ഈ പരിപാടി. 

Read Also: വീണയെ ഊഞ്ഞാലിൽ ആട്ടി മുഹമ്മദ് റിയാസ്!!

KeralaMammoottyMohanlal
Comments (0)
Add Comment