Bridal makeup artist presents special gift to Bhagya Suresh Wedding: സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹ ഒരുക്കങ്ങളിലാണ് ഇപ്പോൾ താര കുടുംബം. ജനുവരി 17-ന് നടക്കാനിരിക്കുന്ന വിവാഹ ചടങ്ങിന് മുന്നോടിയായി, മ്യൂസിക് നൈറ്റ് ഉൾപ്പെടെ നിരവധി ആഘോഷ പരിപാടികൾ ആണ് താര കുടുംബത്തിൽ കഴിഞ്ഞ ദിവസങ്ങളിലായി അരങ്ങേറിയത്.
ആഘോഷ വേളകളിൽ എല്ലാം വളരെ സുന്ദരിയായി ഭാഗ്യ സുരേഷിനെ കാണാൻ സാധിച്ചു. ബ്രൈഡൽ മേക്കപ്പ് ആർട്ടിസ്റ്റ് ആയ വികാസ് ആണ്, ഭാഗ്യ സുരേഷിനെ ഒരുക്കിയത്. രാധിക സുരേഷ് ഗോപിയാണ് ഈ ഉത്തരവാദിത്വം വികാസിനെ ഏൽപ്പിച്ചത്. ഇപ്പോൾ, ഭാഗ്യക്ക് ഒരു വിവാഹ സമ്മാനം നൽകിയിരിക്കുകയാണ് വികാസ്. ഇതോടൊപ്പം അദ്ദേഹം ഒരു കുറിപ്പും പങ്കുവെച്ചു.
“മലയാളികളുടെ പ്രിയപ്പെട്ട സുരേഷ് ഗോപി സാറിന്റെ കുടുംബത്തിലെ ഈ ദിവ്യ വിവാഹത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷം,” ഭാഗ്യയുടെ ഒരു ഫോട്ടോ ഫ്രെയിം സമ്മാനിക്കുന്നതിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് വികാസ് കുറിച്ചു. “എല്ലാ മാതാപിതാക്കളുടെയും വലിയ സ്വപ്നമാണ് പെൺകുട്ടികളുടെ വിവാഹം. ഇപ്പോൾ, സുന്ദരിയായ അമ്മ രാധിക സുരേഷ് ഗോപിയുടെ സന്തോഷം കാണാം,” വികാസ് തുടർന്നു.
“‘ദൈവത്തിന്റെ ഹൃദയത്തിന്റെ ഏറ്റവും മനോഹരമായ മാസ്റ്റർപീസ് ഒരു അമ്മയുടെ ഹൃദയമാണ്’ എന്നതിന് സാക്ഷ്യം വഹിക്കാൻ എനിക്ക് ഭാഗ്യം ലഭിച്ചു,” വികാസ് കൂട്ടിച്ചേർത്തു. സുരേഷ് ഗോപിയുടെ കുടുംബത്തിലെ ആദ്യ വിവാഹമായതിനാൽ തന്നെ, ആഘോഷപൂർവ്വം വളരെ മനോഹരമായിയാണ് താരകുടുംബം ഈ വേള കൊണ്ടാടുന്നത്. ഇതിന്റെ ഒരു നേർ അനുഭവമാണ് മേക്കപ്പ് ആർട്ടിസ്റ്റ് വികാസിന്റെ വാക്കുകളിൽ പ്രകടമാകുന്നത്.