Boys gulabi sharara dance steps viral video

ട്രെൻഡിങ് ഗാനത്തിന് കിടിലൻ സ്റ്റെപ്പുകളുമായി സ്കൂൾ കുട്ടികൾ, വീഡിയോ

Boys gulabi sharara dance steps viral video

Boys gulabi sharara dance steps viral video: ഇന്ന് ഇന്റർനെറ്റ് ലോകത്ത് ശ്രദ്ധേയമായ ഗാനങ്ങൾ അതിവേഗം കുട്ടികളാണ് ഏറ്റെടുക്കാറുള്ളത്. കുട്ടികൾ ഏറ്റെടുക്കുന്നതോടെ പല ഗാനങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ ട്രെൻഡിങ് ആകാറുണ്ട് എന്നത് ഒരു വസ്തുതയാണ്. ഇത്തരത്തിൽ, ഇപ്പോൾ ഇന്റർനെറ്റ് ലോകത്ത് ട്രെൻഡിങ് ആയിരിക്കുന്ന ഗാനമാണ് ‘ഗുലാബി ഷറാറ’.

ഈ നേപ്പാളി ഗാനത്തിന്റെ ഒറിജിനൽ വേർഷന് ഇതിനോടകം 39 മില്യണോളം കാഴ്ചക്കാരെ ആണ് യൂട്യൂബിൽ ലഭിച്ചിരിക്കുന്നത്. ഗാനം ശ്രദ്ധ നേടിയതോടെ, സോഷ്യൽ മീഡിയ റീസിലും ഷോർട്ട്സിലും മറ്റുമായി ‘ഗുലാബി ഷറാറ’ ട്രെൻഡിങ് ആയി മാറുകയായിരുന്നു. ഇത്തരത്തിൽ രണ്ട് പയ്യന്മാരുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്. ‘ഗുലാബി ഷറാറ’ എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിൽ

Boys gulabi sharara dance steps viral video
Boys gulabi sharara dance steps viral video

നൃത്തം ചെയ്യുന്ന രണ്ട് സ്കൂൾ കുട്ടികളെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. സ്കൂൾ യൂണിഫോം അണിഞ്ഞ പയ്യന്മാർ, സ്കൂൾ ബാഗും ബാക്കിൽ വെച്ചാണ് നൃത്തം ചെയ്യുന്നത്. മനോഹരമായ ഗാനവും, കുട്ടികളുടെ ഗംഭീരമായ ചുവടുവെപ്പും വീഡിയോയെ അതിവേഗം പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റാൻ സഹായിച്ചു. ട്രെൻഡിങ് ഗാനത്തിനൊപ്പം ആടിത്തിമർത്തിരിക്കുന്ന ഈ സ്കൂൾ കുട്ടികൾ ഇന്ന് സോഷ്യൽ മീഡിയയിൽ തരംഗമാണ്.

ഹരിയാനയിൽ നിന്നാണ് ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. തെരുവിലെ ഒരു ഊട് വഴിയിൽ വെച്ചാണ് വീഡിയോ ചെയ്തിരിക്കുന്നത്. ഗാനത്തെ പോലെ തന്നെ, കുട്ടികളുടെ പിഴക്കാത്ത ചുവടുകളും ഈ വീഡിയോയുടെ ഹൈലൈറ്റ് തന്നെയാണ്. അതേസമയം, ഇത്തരത്തിൽ നിരവധി റീൽ വീഡിയോകൾ ആണ് ‘ഗുലാബി ഷറാറ’-യുടെ പശ്ചാത്തലത്തിൽ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത്.

Read Also: ഉപ്പ് മാങ്ങ കട്ട് തിന്നുന്ന കുഞ്ഞാവ, വീഡിയോ

Boys gulabi sharara dance steps viral video