ഷമിയെ വിവാഹം കഴിക്കാൻ ഞാൻ തയ്യാറാണ്, സൂപ്പർ താരത്തെ പ്രൊപ്പോസ് ചെയ്ത് ബോളിവുഡ് സുന്ദരി

ഷമിയെ വിവാഹം കഴിക്കാൻ ഞാൻ തയ്യാറാണ്, സൂപ്പർ താരത്തെ പ്രൊപ്പോസ് ചെയ്ത് ബോളിവുഡ് സുന്ദരി

Bollywood actress proposes to Indian cricketer Mohammed Shami : ക്രിക്കറ്റ്‌ ലോകകപ്പിൽ ടീം ഇന്ത്യ അപരാജിതരായി ഫൈനലിലേക്ക് മുന്നേറിയിരിക്കുകയാണ്. ടൂർണമെന്റിലെ ഇന്ത്യയുടെ മികച്ച പ്രകടനത്തിൽ പ്രധാന പങ്കു വഹിച്ച താരങ്ങളിൽ ഒരാളാണ് മുഹമ്മദ് ഷമി. 6 മത്സരങ്ങളിൽ നിന്ന് 23 വിക്കറ്റുകൾ വീഴ്ത്തിയ ഷമി, നിലവിൽ

ടൂർണമെന്റിലെ വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമനാണ്. ടൂർണമെന്റിൽ മികച്ച പ്രകടനം നടത്തുന്ന ഷമിയെ വിവാഹം കഴിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഒരു ബോളിവുഡ് നടി. ‘പ്രയാണം’, ‘ഊസരവെല്ലി’, ‘പട്ടേൽ കി പഞ്ചാബി ഷാദി’ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുള്ള നടി പായൽ ഘോഷ് ആണ് തന്റെ ആഗ്രഹം വെളിപ്പെടുത്തിയത്. എന്നാൽ, ഇതിന് ഒരു കണ്ടീഷനും താരം മുന്നോട്ടു വച്ചിട്ടുണ്ട്.

Bollywood actress proposes to Indian cricketer Mohammed Shami

കഴിഞ്ഞ ദിവസം നടന്ന ലോകകപ്പ് സെമി ഫൈനൽ മത്സരത്തിൽ, മുഹമ്മദ്‌ ഷമി ഓരോ വിക്കറ്റ് വീഴ്ത്തുമ്പോഴും പായൽ തന്റെ ആഹ്ലാദം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ടിരുന്നു. ശ്രീലങ്കക്ക് എതിരായ മത്സരത്തിൽ ഷമി 5 വിക്കറ്റ് പ്രകടനം നടത്തിയതിന് പിന്നാലെ ആണ് പായൽ സാമൂഹ്യ മാധ്യമത്തിലൂടെ വിവാഹ അഭ്യർത്ഥന നടത്തിയത്. “ഞാൻ നിങ്ങളെ വിവാഹം കഴിക്കാൻ തയ്യാറാണ്,” എന്ന് പറഞ്ഞ പായൽ,

“നിങ്ങൾ ഇംഗ്ലീഷ് കുറച്ചുകൂടി മെച്ചപ്പെടുത്തണം,” എന്ന ആവശ്യം ഷമിക്ക്‌ മുന്നിൽ വെക്കുകയും ചെയ്തു. ബോളിവുഡ് താരത്തിന്റെ ഈ വിവാഹ അഭ്യർത്ഥന വളരെ വേഗം സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്തിരുന്നു. എന്തുതന്നെയായാലും, ടീം ഇന്ത്യയെ ലോകകപ്പ് ഫൈനലിൽ എത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ച മുഹമ്മദ് ഷമി, ഫൈനലിലും ഗംഭീര പ്രകടനം പുറത്തെടുത്ത് ടീം ഇന്ത്യയെ ലോകകപ്പ് കിരീടത്തിലേക്ക് നയിക്കും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. 

Read Also: ഷമിയുടെ മാസ്റ്റർപീസ്, കോഹ്ലിയുടെ റെക്കോർഡ്!! ടീം ഇന്ത്യക്ക് അഭിനന്ദനങ്ങൾ നേർന്ന് നടൻ മോഹൻലാൽ

Bollywood actress proposes to Indian cricketer Mohammed Shami

ActressBollywoodIndian Cricket Team
Comments (0)
Add Comment