ജീവിതം നഷ്ടപ്പെടാൻ പോകുന്ന അബ്ദുൽ റഹിമിന് കൈ താങ്ങായി ബോച്ചെയുടെ മാതാവ്
Bobby Chemmanur mother solidarity form Abdul Rahim release: കേരളത്തിലെ പ്രമുഖ വ്യവസായിയും സാംസ്കാരിക പ്രവർത്തകനും ആണ് ബോബി ചെമ്മണ്ണൂർ. ഒരു വ്യവസായി എന്ന നിലക്ക് അപ്പുറം, സമൂഹത്തിന് വേണ്ടി ചെയ്യുന്ന നന്മ നിറഞ്ഞ പ്രവർത്തികളിലൂടെ പലപ്പോഴും ബോബി ചെമ്മണ്ണൂർ വാർത്ത കോളങ്ങളിൽ ഇടം പിടിക്കാറുണ്ട്.
ഇപ്പോൾ, അദ്ദേഹം ഒരു ജീവൻ രക്ഷിക്കാനുള്ള ‘യാചന യാത്രയിലൂടെ’ മലയാളിയുടെ ഹൃദയത്തിൽ സ്ഥാനം നേടിയിരിക്കുകയാണ്. വധശിക്ഷ കാത്ത് സൗദി അറേബ്യയിൽ ജയിൽ വാസം അനുഭവിക്കുന്ന അബ്ദുൽ റഹീം എന്ന വ്യക്തിയുടെ മോചനത്തിന് ആവശ്യമായ മോചന ദ്രവ്യം സ്വരൂപിക്കുന്നതിന് വേണ്ടി ആണ് ബോബി ചെമ്മണ്ണൂർ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ കാണുന്ന ആളുകളിൽ നിന്നെല്ലാം പണം സ്വരൂപിച്ച്, അബ്ദുൽ റഹീമിനെ രക്ഷപ്പെടുത്തുക എന്നതാണ് ബോബി ചെമ്മണ്ണൂരിന്റെ ലക്ഷ്യം.
മനപ്പൂർവ്വം അല്ലാത്ത തെറ്റിന്റെ പേരിൽ വധശിക്ഷ കാത്തു കടക്കുന്ന അബ്ദുൽ റഹീമിന്റെ മോചനത്തിനായി 34 കൂടി രൂപയാണ് വേണ്ടിവരുന്നത്. ഇതിലേക്ക് ഇതിനോടകം കേരളത്തിലും പുറത്തുമുള്ള മലയാളികളും മറ്റു മനുഷ്യസ്നേഹികളായ വ്യക്തികളും പണം സംഭാവന ചെയ്തുകൊണ്ടിരിക്കുന്നു. അതിനിടെ, ബോബി ചെമ്മണ്ണൂരിന്റെ മാതാവ് സിസിലി ദേവസികുട്ടി, തന്റെ മകന്റെ പ്രയത്നത്തിലേക്ക് ഒരു ലക്ഷം രൂപ സംഭാവന ചെയ്തു.
ഇത് വളരെ വിലപ്പെട്ട ഒരു നിമിഷമായിയാണ് ബോബി ചെമ്മണ്ണൂർ കാണുന്നത്. തന്റെ മാതാവ് ക്രിസ്ത്യാനി അല്ലാത്ത ഒരു വ്യക്തിക്ക് ആദ്യമായി ആയിരിക്കും ഇത്രയും വലിയ ഒരു തുക സഹായം നൽകുന്നത് എന്ന് പറഞ്ഞ ബോബി ചെമ്മണ്ണൂർ, ഇത് കാലത്തിന്റെ തിരിച്ചറിവാണ് എന്നും, ജാതി മത വ്യത്യാസമില്ലാതെ എല്ലാവരും പരസ്പരം സഹായിക്കണമെന്ന് ഉള്ള ആശയം തുറന്നു പറഞ്ഞു.