Blind child sings his way to happiness viral video

കാഴ്ചയില്ലേലും ശബ്ദം കൊണ്ട് മനം കവരുന്ന പാട്ടുമായി കൊച്ചു മിടുക്കി, ഹസ്ന മോൾ സൂപ്പറല്ലേ

Blind child sings his way to happiness viral video

Blind child sings his way to happiness viral video: ചില കാഴ്ചകൾ ഏതൊരു മനുഷ്യനും കണ്ണ് നനയാതെ കാണാൻ സാധിക്കില്ല. അത് അവരുടെ ഹൃദയ ശുദ്ധിയും, ലോലമായ പെരുമാറ്റവും, മനുഷ്യത്വവും വെളിപ്പെടുത്തുന്നു. ഇത്തരത്തിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്ന ഒരു കൊച്ചു മിടുക്കിയുടെ ഗാനമാണ് നിങ്ങൾക്കായി ഇവിടെ പങ്കുവെക്കുന്നത്.

പേര് ഹസ്ന, ഈ മോൾക്ക് രണ്ട് കണ്ണുകൾക്കും കാഴ്ചയില്ല. എന്നാൽ, മനോഹരമായ ശബ്ദത്തിന് ഉടമയായ പെൺകുട്ടി, തന്റെ ഗാനങ്ങൾ കൊണ്ട് ഈ ലോകത്തോട് സംവദിക്കുന്നു. ജന്മനാ കാഴ്ചശക്തി ഇല്ലാത്ത മോൾ അല്ല ഇത്. ജനിച്ചപ്പോൾ കാഴ്ച ഉണ്ടായിരുന്നുവെങ്കിലും, പിന്നീട് മാരകമായ അസുഖം ബാധിക്കുകയും, തുടർന്ന് കണ്ണുകൾ രണ്ടും നീക്കം ചെയ്യാൻ ഡോക്ടർമാർ നിർദ്ദേശിക്കുകയും ആയിരുന്നു.

Blind child sings his way to happiness viral video

രണ്ട് കണ്ണുകളും നീക്കം ചെയ്തതിനുശേഷം, ഇപ്പോൾ ഫൈബർ കണ്ണുകൾ ആണ് ഈ കുട്ടിക്ക് പിടിപ്പിച്ചിരിക്കുന്നത്. സുന്ദരിയായ ഈ മോൾ, മനോഹരമായ ശബ്ദത്തിന് ഉടമയാണ്. ഈ കുട്ടിയുടെ ഗാനങ്ങൾ, എല്ലാവരെയും പിടിച്ചിരിത്തുന്നതാണ്. ശ്രോതാക്കൾക്ക് ആസ്വദിക്കാൻ സാധിക്കുന്ന ഗാനാലാപനം ആണ് ഈ മോളുടെതെങ്കിലും, അവളുടെ ജീവിതം അറിയുന്ന ആളുകൾക്ക്

ആ ഗാനങ്ങൾ നൊമ്പരമായി മാറുന്നു എന്നതാണ് യാഥാർത്ഥ്യം. എന്നാൽ, അവളുടെ അവസ്ഥ കണ്ട് ഓമനിക്കുന്നതിനേക്കാൾ, അവളുടെ ഗാനങ്ങൾക്ക് നൽകുന്ന പ്രശംസ ആയിരിക്കാം ആ കുഞ്ഞിന് ഏറ്റവും സന്തോഷം ലഭിക്കുക. വളരെ മനോഹരമായ ഗാനം കേൾക്കുന്ന ആളുകൾ, കൊച്ചു മിടുക്കിയെ അഭിനന്ദിക്കുന്നത് തുടരുകയാണ്. ഈ കുട്ടി തന്റെ ആലാപനം കൊണ്ട്, കൂടുതൽ ഉയരങ്ങൾ കീഴടക്കട്ടെ. വീഡിയോ കാണാം