Billionaire MA Yusuff Ali Staff Diamond Watch Viral Video

എന്റെ സ്റ്റാഫ് പോലും ഡയമണ്ട് വാച്ച് ആണ് ധരിച്ചിരിക്കുന്നത്!! അതിഥികളോട് അഭിമാനത്തോടെ യൂസഫലി പറയുന്നു

Billionaire MA Yusuff Ali Staff Diamond Watch Viral Video. Lulu Group Staffs

Billionaire MA Yusuff Ali Staff Diamond Watch Viral Video : ലോകത്തിലെ ഏറ്റവും വലിയ വ്യവസായികളിൽ ഒരാളാണ് എംഎ യൂസഫ് അലി. ലോകത്തിന്റെ വിവിധ ഇടങ്ങളിലായി പ്രവർത്തിക്കുന്ന ലുലു ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടർ ആണ് ഈ മലയാളി. തന്റെ ജീവനക്കാരോടുള്ള യൂസഫ് അലിയുടെ പെരുമാറ്റ രീതി

എല്ലായിപ്പോഴും സാമൂഹ്യ മാധ്യമങ്ങളിലും മറ്റും ചർച്ചയാകാറുണ്ട്. തന്റെ ജീവനക്കാർക്ക് യൂസഫ് അലി നൽകുന്ന സേവനങ്ങളും, ജീവനക്കാരോട് ഇടപഴകുന്ന രീതിയും പലപ്പോഴും ലുലു ഗ്രൂപ്പിലെ ജീവനക്കാർ തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. ഇപ്പോൾ, യൂസഫ് അലിയെ ഇഷ്ടപ്പെടുന്നവർ മാനേജ് ചെയ്യുന്ന ഒരു ഫേസ്ബുക്ക് ഹാൻഡിലിൽ പ്രത്യക്ഷപ്പെട്ട വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ ആകർഷിച്ചിരിക്കുകയാണ്.

Billionaire MA Yusuff Ali Staff Diamond Watch Viral Video

തന്റെ സ്ഥാപനത്തിൽ എത്തിയ അതിഥികൾക്ക് തന്റെ ജീവനക്കാരെ പരിചയപ്പെടുത്തുകയാണ് യൂസഫ് അലി. ലുലു ഗ്രൂപ്പിൽ ജോലി ചെയ്യുന്ന ഒരു യുവാവ് ധരിച്ചിരിക്കുന്ന ഡയമണ്ട് വാച്ച് യൂസഫ് അലി തന്റെ അതിഥികൾക്ക് മുന്നിൽ എടുത്തു കാണിച്ചു. താൻ ധരിച്ചിരിക്കുന്നത് ഒരു സാധാരണ വാച്ച് ആണെന്നും, എന്നാൽ തന്റെ ജീവനക്കാരൻ ധരിച്ചിരിക്കുന്നത് ഡയമണ്ട് വാച്ച് ആണ് എന്നും അതിഥികളോട് യൂസഫ് അലി അഭിമാനത്തോടെ തന്നെ പറഞ്ഞു.

ശേഷം, തന്റെ ജീവനക്കാരനോട് യൂസഫ് അലി കുശലാന്വേഷണം നടത്തുകയും ചെയ്തു. എവിടെയാണ് സ്ഥലം എന്ന് ചോദിക്കുമ്പോൾ, താൻ കേരളത്തിൽ നിന്ന് ഉള്ളതാണ് എന്ന് ജീവനക്കാരൻ മറുപടി നൽകുകയും ചെയ്തു. ഇതിന് പിന്നാലെ അതിഥികൾക്ക് മുന്നിൽ ഇദ്ദേഹം തന്റെ നാട്ടുകാരൻ തന്നെയാണ് എന്ന് യൂസഫ് അലി അഭിമാനത്തോടെ പറയുകയും ചെയ്തു. തന്റെ ജീവനക്കാരോട് യൂസഫ് അലി എങ്ങനെ പെരുമാറുന്നു എന്ന് ദൃശ്യമാകുന്ന ഒരു വീഡിയോ ആണ് ഇത്. 

Read Also: സ്ട്രീറ്റ് ഫോട്ടോഗ്രാഫറുടെ മുന്നിൽ പോസ് ചെയ്യുന്ന കുഞ്ഞാവ!! ഒരു ക്യൂട്ട് സ്മൈൽ പോസ്

Billionaire MA Yusuff Ali Staff Diamond Watch Viral Video