ഇതാണ് ജിൻ്റപ്പൻ്റെ കൊട്ടാരം!! ബിഗ് ബോസ് ജേതാവ് ജിൻ്റോയുടെ വീടും വീട്ടുവിശേഷങ്ങളും

Bigg Boss Malayalam winner Jinto home tour: ജനപ്രിയ ടെലിവിഷൻ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് മലയാളത്തിന്റെ ആറാം സീസണിൽ ജേതാവായ ജിന്റോയുടെ വീട് വിശേഷങ്ങൾ ആണ് ഇവിടെ പങ്കുവെക്കുന്നത്. സെലിബ്രിറ്റി ഫിറ്റ്നസ് ട്രെയിനർ ആയ ജിന്റോ, ബിഗ് ബോസിൽ എത്തിയതോടെ വലിയ ജനപ്രീതി സ്വന്തമാക്കുകയായിരുന്നു. ഇന്ന് മലയാളികൾക്കിടയിൽ വലിയ ആരാധക പിന്തുണയുള്ള വ്യക്തിയാണ് ജിന്റോ.

സുഖസൗകര്യങ്ങളും മനോഹാരിതയും ഒത്തിണങ്ങി കൊണ്ടുള്ള ഒരു ഇരുനില വീടാണ് ജിന്റോയുടെത്. ചെറിയ ഒരു സിറ്റൗട്ട് ആണ് നൽകിയിരിക്കുന്നത്. തുടർന്ന് ലിവിങ് ഏരിയയും, ഡൈനിങ് ഏരിയയും സെറ്റ് ചെയ്തു കൊണ്ട് വിശാലമായ ഒരു ഹാൾ ഡിസൈൻ ചെയ്തിരിക്കുന്നു. ഗ്രൗണ്ട് ഫ്ളോറിൽ വിശാലമായ ബെഡ്റൂമുകളും, അടുക്കളയും ഉൾപ്പെടുന്നു. ലഭ്യമായ സ്ഥലം പരമാവധി പ്രയോജനപ്പെടുത്തി കൊണ്ടാണ്

ഈ വീടിന്റെ ഓരോ ഭാഗങ്ങളും ഡിസൈൻ ചെയ്തിരിക്കുന്നത്. ജിന്റോയും അദ്ദേഹത്തിന്റെ മാതാപിതാക്കളും ആണ് ഈ വീട്ടിൽ താമസിക്കുന്നത്. വീടിന്റെ മുകളിലെ നില നോക്കിയാൽ, അവിടെ വിശാലമായ ഒരു ഹാൾ ഒരുക്കിയിട്ടുണ്ട്. ഹാളിൽ ഒരു കോമൺ ബാത്റൂം അടങ്ങിയിരിക്കുന്നു. മറ്റൊരു പ്രത്യേകത എന്തെന്നാൽ, അടുക്കളക്ക് പുറമേ ഫസ്റ്റ് ഫ്ലോറിലെ ഹാളിലും ഒരു ഫ്രിഡ്ജ് വെച്ചിട്ടുണ്ട്. മുകളിലെ നിലവിൽ രണ്ട് ബെഡ്റൂമുകൾ അടങ്ങുന്നു.

ബെഡ്‌റൂമുകൾ എല്ലാം തന്നെ അത്യാവശ്യം സ്പേഷ്യസ് ആയി ആണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ഫസ്റ്റ് ഫ്ലോറിൽ ഒരു ബാൽക്കണി ഡിസൈൻ ചെയ്തിട്ടുണ്ട്. വീട്ടുകാർക്ക് ഒഴിവ് സമയങ്ങൾ ചെലവഴിക്കാൻ സാധിക്കുന്ന അനുയോജ്യമായ ഒരു സ്പേസ് ആണ് ഇവിടം. പുറമേക്കുള്ള കാഴ്ചകൾ കാണാനും, പ്രകൃതിദത്തമായ വെളിച്ചവും കാറ്റും ആസ്വദിക്കാനും ഈ ഇടം സഹായിക്കുന്നു. ജിന്റോയുടെ വീടിന്റെ കൂടുതൽ കാഴ്ചകൾ വീഡിയോയിൽ കാണാം.

Bigg BossHomeJinto
Comments (0)
Add Comment