ആശാനേ ജിൻ്റോയെ സിനിമയിൽ എടുത്തു!! മൂന്ന് നായകന്മാരിൽ ഒരാൾ, പ്രഖ്യാപനം എത്തി

Bigg Boss Malayalam Season 6 winner Jinto to star in upcoming film: ബിഗ് ബോസ് മലയാളം സീസൺ 6 ജേതാവായ ജിന്റോക്ക്‌ വലിയ പ്രേക്ഷക പിന്തുണയാണ് ഇപ്പോഴും ലഭിച്ചുകൊണ്ടിരിക്കുന്നത്. ബിഗ് ബോസ് വീടിന് വെളിയിൽ എത്തിയ ജിന്റോ ഓൺലൈൻ മാധ്യമങ്ങൾക്ക് അഭിമുഖങ്ങൾ നൽകുന്നില്ല എന്ന് ഒരു വിമർശനം ഉണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ ഏറ്റവും പുതിയ ഒരു അഭിമുഖത്തിൽ, ജിന്റോ ആരാധകർക്ക് സന്തോഷം നൽകുന്ന

പ്രഖ്യാപനം ഉണ്ടായിരിക്കുകയാണ്. ജിന്റോയെ നായകനാക്കി ഒരു സിനിമ ഒരുങ്ങുന്നു. നേരത്തെ, നിരവധി സിനിമകളിൽ ചെറിയ വേഷങ്ങളിൽ ജിന്റോ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ അതൊന്നും പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയിരുന്നില്ല. സെലിബ്രിറ്റി ഫിറ്റ്നസ് ട്രെയിനർ ആയ ജിന്റോയുടെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു സിനിമയിൽ വലിയ കഥാപാത്രത്തെ അവതരിപ്പിക്കുക എന്നത്. ഇപ്പോൾ, ഇതിന്റെ വിശദാംശങ്ങൾ

ചിത്രത്തിന്റെ നിർമാതാവ് തന്നെ പുറത്തുവിട്ടിരിക്കുകയാണ്. ബാദുഷ പ്രൊഡക്ഷൻസിന്റെ ബാനറിൽ എൻഎം ബാദുഷ നിർമ്മിക്കുന്ന ചിത്രത്തിലാണ് ജിന്റോ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബാദുഷ പ്രൊഡക്ഷൻസിന്റെ യൂട്യൂബ് ചാനലിൽ, ‘ഈഗോ ടോക്ക്സ്’ എന്ന ചാറ്റ് ഷോയിൽ ജിന്റോ പങ്കെടുക്കുന്നതിനിടെ, ബാദുഷ തന്നെ നേരിട്ട് എത്തിയാണ് ഈ പ്രഖ്യാപനം നടത്തിയത്. ചിത്രത്തിന്റെ ചിത്രീകരണം ഈ വർഷം അവസാനം ആരംഭിക്കും എന്നും നിർമ്മാതാവ് പറഞ്ഞു. അടുത്തമാസം റിലീസിന് തയ്യാറെടുക്കുന്ന

ഗുരു സോമസുന്ദരം, ആശ ശരത്, അഞ്ചു കുര്യൻ, മുകേഷ്, സലീം കുമാർ, അൽത്താഫ് സലിം, രചനാ നാരായണൻകുട്ടി, വിജയ്  നെല്ലിസ്, റോണി ഡേവിഡ് രാജ് തുടങ്ങി വലിയ ഒരു താരനിര അനുനിനിരക്കുന്ന ‘ഇന്ദിര’ എന്ന ചിത്രത്തിന്റെ സംവിധായകനായ വിനു വിജയ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രത്തിൽ ആയിരിക്കും ജിന്റോ നായകനായി എത്തുക. മൂന്ന് നായകന്മാരിൽ ഒരാൾ ആയിരിക്കും ജിന്റോ എന്നും, ബാക്കി അപ്ഡേറ്റുകൾ ഉടൻ പുറത്തുവിടും എന്നും നിർമാതാവ് പറഞ്ഞു. 

Bigg BossJintoMovie
Comments (0)
Add Comment