ബിഗ് ബോസ് മിഡ്-വീക്ക് എവിക്ഷൻ നടന്നു!! ടോപ് 5 മത്സരാർത്ഥികളെ പരിചയപ്പെടാം

Bigg Boss Malayalam season 6 final eviction: ബിഗ് ബോസ് മലയാളം സീസൺ 6, അതിന്റെ ഫൈനൽ ദിവസത്തോട് അടുത്തുകൊണ്ടിരിക്കുകയാണ്. അവസാന വാരം പിന്നിട്ടു കൊണ്ടിരിക്കെ, ഒരു വലിയ ട്വിസ്റ്റ് ആണ് നടന്നിരിക്കുന്നത്. ബിഗ് ബോസ് അവസാന ആഴ്ചയിൽ, 6 മത്സരാർത്ഥികൾ ആണ് ഉണ്ടായിരുന്നത്. ജിന്റോ, ജാസ്മിൻ, അർജുൻ, ശ്രീതു, അഭിഷേക്, ഋഷി എന്നിവരായിരുന്നു ഈ സീസണിലെ ടോപ് 6 മത്സരാർത്ഥികൾ. 

എന്നാൽ, ഇപ്പോൾ ബിഗ് ബോസ് ഒരു മിഡ്‌ വീക്ക്‌ എവിക്ഷൻ നടത്തിയിരിക്കുകയാണ്. തികച്ചും അപ്രതീക്ഷിതമായ നീക്കമാണ് ബിഗ് ബോസിൽ സംഭവിച്ചിരിക്കുന്നത്. നിലവിൽ ലഭിക്കുന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ, ശ്രീതു ആണ് ബിഗ് ബോസ് വീട്ടിൽ നിന്ന് പുറത്തായിരിക്കുന്നത്. ഇതോടെ, ബിഗ് ബോസ് മലയാളം സീസൺ 6-ൽ ടോപ് 5 മത്സരാർത്ഥികൾ ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുകയാണ്. 

നേരത്തെ തന്നെ ശ്രീതുവിന് വോട്ടുകൾ കുറവാണ് എന്ന രീതിയിൽ റിപ്പോർട്ടുകൾ വന്നിരുന്നു. അവസാന വാരാന്ത്യത്തിൽ നോറ, സിജോ എന്നിവരാണ് പുറത്തായത്. ഇപ്പോൾ, ശ്രീതു കൂടി പുറത്തായതോടെ, ജിന്റോ, ജാസ്മിൻ, ഋഷി, അർജുൻ, അഭിഷേക് ഇനി 5 മത്സരാർത്ഥികളിലേക്ക് ചുരുങ്ങിയിരിക്കുകയാണ് ബിഗ് ബോസ്. ഞായറാഴ്ച (ജൂൺ 16) ആണ് ബിഗ് ബോസ് ഫൈനൽ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ശ്രീതു പുറത്തായത്, 

ഏത് മത്സരാർത്ഥിക്ക് സഹായകരമാകും എന്ന രീതിയിലുള്ള ചർച്ചയും പ്രേക്ഷകർക്കിടയിൽ നടക്കുന്നു. നിലവിൽ, നേരത്തെ പുറത്തായ മത്സരാർത്ഥികൾ ബിഗ് ബോസ് വീട്ടിൽ റീ-എൻട്രി നടത്തിയിരിക്കുകയാണ്. ഗബ്രി, ശരണ്യ തുടങ്ങിയവരാണ് ഇന്ന് ബിഗ് ബോസ് വീട്ടിൽ എത്തിയിരിക്കുന്നത്. ജാന്മോണി, അപ്സര, യമുന, ശ്രീരേഖ, രതീഷ് തുടങ്ങിയ മത്സരാർത്ഥികളെല്ലാം കഴിഞ്ഞ ദിവസങ്ങളിലായി ബിഗ് ബോസ് വീട്ടിൽ വീണ്ടും എത്തിയിരുന്നു. 

Bigg BossJasmineJinto
Comments (0)
Add Comment