ജിൻ്റോ വിന്നർ ആകില്ലേ!? ജാസ്മിൻ പിറകോട്ട്, ബിഗ് ബോസ് ടോപ് ലിസ്റ്റ് സർപ്രൈസ് ട്വിസ്റ്റ്

Bigg Boss Malayalam season 6 Jinto and jasmine performance: ബിഗ് ബോസ് മലയാളം സീസൺ 6 അതിന്റെ അവസാന ആഴ്ചയിൽ എത്തി നിൽക്കുകയാണ്. 6 മത്സരാർത്ഥികൾ ആണ് ഇപ്പോൾ ബിഗ് ബോസ് വീട്ടിൽ ശേഷിക്കുന്നത്. ജിന്റോ, ജാസ്മിൻ, അർജുൻ, ശ്രീതു, ഋഷി, അഭിഷേക് എന്നവരാണ് ഈ ബിഗ് ബോസ് സീസണിലെ ടോപ് സിക്സ്. കൂട്ടത്തിൽ ഏറ്റവും ആരാധക പിന്തുണ ഉള്ളത് ജിന്റോ, ജാസ്മിൻ എന്നിവർക്ക് ആയിരുന്നു. 

എന്നാൽ, ഇപ്പോൾ ബിഗ് ബോസ് വീട്ടിലെ മത്സരം ആകെ മാറിമറിഞ്ഞിരിക്കുകയാണ്. ബിഗ് ബോസ് സീസൺ 6-ന്റെ ആദ്യ പകുതിയിൽ, ഏകദേശം പറഞ്ഞാൽ 60 എപ്പിസോഡ് വരെ ഒക്കെ ജിന്റോയും ജാസ്മിനും മികച്ച ഗെയിം ആണ് കളിച്ചിരുന്നത്. ഇരുവരും അവരവരുടേതായ ഗെയിം സ്ട്രാറ്റജി പ്ലാൻ ചെയ്യുകയും അത് നടപ്പിലാക്കുകയും പുറത്ത് വലിയ ആരാധക പിന്തുണ സമ്പാദിക്കുകയും ചെയ്തിരുന്നു. എന്നാൽ, സമീപ ദിവസങ്ങളിൽ

ജിന്റോയുടെയും ജാസ്മിന്റെയും പ്രകടനം പിന്നോട്ട് പോകുന്നുണ്ട് എന്ന് പ്രേക്ഷകർക്കിടയിൽ ഒരു ചർച്ച സാമൂഹ്യ മാധ്യമങ്ങളിൽ നടക്കുന്നു. ഗബ്രി പോയതോടെ നിറം മങ്ങിയ ജാസ്മിൻ, പിന്നീടും ഉയർന്നുവന്നെങ്കിലും, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജാസ്മിന്റെ ഗ്രാഫ് വീണ്ടും താഴുന്നതായി ആണ് കാണപ്പെടുന്നത്. ജാസ്മിൻ, നോറ, അർജുൻ തുടങ്ങിയ തന്റെ ശക്തരായ എതിരാളികൾ തനിക്കെതിരെ പ്രതികരിക്കുന്നത് കുറഞ്ഞതോടെ, 

ജിന്റോയുടെ പ്രകടനത്തിനും ഇടിവ് സംഭവിച്ചിട്ടുണ്ട്. എന്നാൽ, ബിഗ് ബോസ് അതിന്റെ ഫൈനലിലേക്ക് അടുക്കുമ്പോൾ, പ്രധാന മത്സരാർത്ഥികൾ നിറം മങ്ങുന്നത് ആർക്ക് പ്രയോജനപ്പെടും എന്ന ആശങ്ക പ്രേക്ഷകരിൽ ഉണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അർജുന്റെ ഗ്രാഫ് ഉയർന്നു വരുന്നു. അഭിഷേക് ശ്രീകുമാർ, ഋഷി, ശ്രീതു എന്നിവരും മികവ് കാണിക്കുന്നുണ്ട്. എന്നിരുന്നാലും അർജുന് വലിയ പ്രേക്ഷകപ്രീതി ഉയർന്നതായി കാണപ്പെടുന്നു. 

Bigg BossJasmineJinto
Comments (0)
Add Comment