ബിഗ് ബോസ് മലയാളം സീസൺ 6 വിന്നർ!! ഫിനാലെ ഫലം പുറത്ത്, രണ്ടാം സ്ഥാനം സർപ്രൈസ്

Bigg Boss Malayalam season 6 finale results: ബിഗ് ബോസ് മലയാളം സീസൺ 6 ഫിനാലെ എപ്പിസോഡിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. കഴിഞ്ഞ സീസണുകളിൽ നിന്ന് വ്യത്യസ്തമായി, ഒരു മത്സരാർത്ഥിക്ക് ഒറ്റക്ക് ആധിപത്യം പുലർത്താൻ സാധിക്കാതെ വന്നതോടെ, സീസൺ 6 ജേതാവ് ആരെന്നറിയാൻ പ്രേക്ഷകരിൽ ആകാംക്ഷ കൂടുതലാണ്. എന്നാൽ, ഇപ്പോൾ ഇക്കാര്യത്തിൽ വ്യക്തത വന്നിരിക്കുകയാണ്.

ജിന്റോ, ജാസ്മിൻ, അർജുൻ, ഋഷി, അഭിഷേക് ശ്രീകുമാർ എന്നിവർ ആണ് ഇത്തവണത്തെ ബിഗ് ബോസിന്റെ ഫൈനലിസ്റ്റുകൾ. നിലവിൽ വോട്ടിംഗ് എല്ലാം അവസാനിച്ചിരിക്കുകയാണ്. ഔദ്യോഗിക പ്രഖ്യാപനം എപ്പിസോഡ് എയറിൽ വന്ന ശേഷം മാത്രമേ അറിയാൻ സാധിക്കൂ എങ്കിലും, ഇതുമായി ബന്ധപ്പെട്ട വിവിധ സോഴ്സുകളിൽ നിന്ന് റിപ്പോർട്ടുകൾ ലഭിക്കുന്നത് പ്രകാരമുള്ള മത്സരഫലം ഇപ്പോൾ പുറത്തുവന്നിരിക്കുന്നു. ഇതു പ്രകാരം, ജിന്റോ ആണ്

ബിഗ് ബോസ് മലയാളം സീസൺ 6 വിന്നർ. ഇക്കാര്യം നേരത്തെ തന്നെ പ്രേക്ഷകരിൽ വലിയ ഒരു വിഭാഗം പ്രതീക്ഷിച്ചിരുന്നതാണ്. വലിയ വിഭാഗം പ്രേക്ഷകരുടെ പ്രതീക്ഷക്ക് അനുസരിച്ച് തന്നെ, ജിന്റോ ബിഗ് ബോസ് മലയാളം സീസൺ 6 ജേതാവായി എന്നാണ് ഇപ്പോൾ അറിയാൻ സാധിക്കുന്നത്. രണ്ടും മൂന്നും സ്ഥാനങ്ങളിൽ ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ടെങ്കിലും, അർജുൻ രണ്ടാമത് എത്തി എന്നാണ് അറിയാൻ സാധിക്കുന്നത്.

അർജുനും ജാസ്മിനും ആണ് ഈ സ്ഥാനത്തിന് വേണ്ടി മികച്ച മത്സരം കാഴ്ചവച്ചത്. നേരത്തെ, ജിന്റോക്കൊപ്പം ഒന്നാം സ്ഥാനത്തിന് സാധ്യത കൽപ്പിച്ചിരുന്ന വ്യക്തിയാണ് ജാസ്മിൻ. എന്നാൽ അവസാന വാരം ജാസ്മിന്റെ വോട്ടുകൾ പിറകോട്ട് പോയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ജാസ്മിൻ മൂന്നാം സ്ഥാനത്താണ് ഫിനിഷ് ചെയ്തിരിക്കുന്നത്. അതേസമയം ഇക്കാര്യങ്ങളുടെ ഔദ്യോഗിക ഫലം അറിയാൻ എപ്പിസോഡിനായി നമുക്ക് കാത്തിരിക്കാം.

Bigg BossJasmineJinto
Comments (0)
Add Comment