പണപ്പെട്ടി വെച്ച ഉടൻ സർപ്രൈസ് ട്വിസ്റ്റ്‌!! ബിഗ് ബോസ് നൽകിയ ഓഫർ സ്വീകരിച്ച് മത്സരാർത്ഥി

Bigg Boss Malayalam season 6 money box task winner: ബിഗ് ബോസ് വീട്ടിൽ അപ്രതീക്ഷിത ട്വിസ്റ്റ് ആണ് സംഭവിച്ചിരിക്കുന്നത്. ഫൈനൽ വാരത്തിന് തൊട്ടു മുൻപുള്ള ഈ ആഴ്ച, സാധാരണ ബിഗ് ബോസിൽ ഉണ്ടാകാറുള്ള ക്ലാസിക് ടാസ്ക് ആയ പണപ്പെട്ടി ടാസ്ക് ആണ് വന്നത്. പണപ്പെട്ടി ടാസ്ക് ഏകദേശം മൂന്ന് ദിവസത്തോളം നീണ്ട് നിൽക്കാറുണ്ട്. അതുകൊണ്ടുതന്നെ കൂടുതൽ പണം

ഓഫർ വരുമോ എന്ന കാത്തിരിപ്പിൽ മത്സരാർത്ഥികൾ തുടരാറുണ്ട്. എന്നാൽ, ഇത്തവണ ബിഗ് ബോസ് നൽകിയ ആദ്യ ഓഫർ തന്നെ സ്വീകരിച്ച് പുറത്തു പോയിരിക്കുകയാണ് സായ് കൃഷ്ണ. 5 ലക്ഷം രൂപയാണ് ബിഗ് ബോസ് പണപ്പെട്ടി ടാസ്കിൽ ആദ്യം നൽകിയ ഓഫർ. സാധാരണ പണപ്പെട്ടി എടുത്താൽ, താങ്കൾ ഈ തീരുമാനം ഉറപ്പിക്കുന്നുണ്ടോ എന്ന് ബിഗ് ബോസ് വീണ്ടും ആവർത്തിച്ച് സ്ഥിരീകരിക്കാറുണ്ട്. എന്നാൽ, ഇത്തവണ പണപ്പെട്ടിയിൽ ആരാണോ തൊടുന്നത്, അവർ അത് എടുക്കുകയും വീടിന് പുറത്തേക്ക് പോവുകയും വേണം എന്ന്

മോഹൻലാൽ മത്സരാർത്ഥികൾക്ക് അറിയിപ്പ് നൽകിയിരുന്നു. ബിഗ് ബോസ് നൽകിയ ആദ്യ ഓഫർ തന്നെ സായ് സ്വീകരിച്ചത് പ്രേക്ഷകർക്കും സഹമത്സരാർത്ഥികൾക്കും ഒരുപോലെ സർപ്രൈസ് ആയി. നിലവിൽ ബിഗ് ബോസ് വീട്ടിൽ പണപ്പെട്ടി എടുക്കാൻ പ്രേക്ഷകർ ഒരുപാട് പേരിൽ സാധ്യത കൽപ്പിച്ചിരുന്നു. വിജയിക്കാൻ സാധ്യതയില്ല എന്ന് സ്വയം തോന്നുന്ന മത്സരാർത്ഥികൾ ആണ് പണപ്പെട്ടി എടുത്ത് വീടിന് വെളിയിൽ പോകാറുള്ളത്. 

കഴിഞ്ഞ ബിഗ് ബോസ് സീസണിൽ നാദിറ ആണ് പണപ്പെട്ടി എടുത്ത് പുറത്തു പോയത്. എന്നാൽ വലിയ ഓഫർ വരുന്നത് വരെ കാത്തു നിൽക്കുകയും, 9 ലക്ഷത്തോളം രൂപ എടുത്തുമാണ് പുറത്തുപോയത്. എന്നാൽ ഇത്തവണ സായ് അതിന് കാത്തു നിന്നില്ല എന്നത്, പണപ്പെട്ടി ടാസ്ക് വലിയ ആവേശകരമാക്കാൻ ബിഗ് ബോസിന് സാധിച്ചില്ല. അതേസമയം ഇനിയും പണപ്പെട്ടി ബിഗ് ബോസ് ഓഫർ ചെയ്യുമോ എന്നത് കാത്തിരുന്നു കാണണം. 

Bigg BossMohanlalSai Krishna
Comments (0)
Add Comment