Bigg Boss Malayalam 6 winner Jinto addresses fan concerns: ബിഗ് ബോസ് മലയാളം 6 വിന്നർ ആയ ജിന്റോക്ക് വലിയ ആരാധക പിന്തുണ ആണ് ഉള്ളത്. ജിന്റോ ബിഗ് ബോസ് വീടിന് അകത്ത് ഉണ്ടായിരുന്നപ്പോൾ വലിയ ആവേശം ആരാധകർക്ക് ഉണ്ടായിരുന്നെങ്കിലും, മത്സരം ശേഷം അദ്ദേഹം ആരാധകരുമായി സംസാരിക്കാനോ, ഓൺലൈൻ മാധ്യമങ്ങൾക്ക് അഭിമുഖങ്ങൾ നൽകാനോ
തയ്യാറാകുന്നില്ല എന്ന ഒരു ആക്ഷേപം നിലനിൽക്കുന്നുണ്ട്. എന്നാൽ, ഇപ്പോൾ ഇക്കാര്യത്തിൽ കൃത്യമായ മറുപടി നൽകിയിരിക്കുകയാണ് ജിന്റോ. ബിഗ് ബോസിന് ശേഷം എല്ലാവരും മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും തന്നോട് പറയാൻ ആവശ്യപ്പെടുന്നു എന്നും, എന്നാൽ അതിന് താൻ തയ്യാറല്ല എന്നും ജിന്റോ അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ പങ്കുവെച്ച കുറുപ്പിൽ പറയുന്നു. ജിന്റോ പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ, “ബിഗ് ബോസ്സ് കഴിഞ്ഞ് എല്ലാരും മറ്റുള്ളവരുടെ
കുറ്റങ്ങളും കുറവുകളും എന്നോട് പറയാൻ പറയുന്നു. എന്റെ കൂടെ മത്സരിച്ച സഹമത്സരാർഥികൾ എല്ലാരേയും ഞാൻ റെസ്പെക്ട് ചെയ്യുന്നു .. എനിക്ക് ആരോടും ഒന്നും ഇല്ല , അവരെ ബഹുമാനിച്ചു എന്നെ സ്നേഹിക്കുന്നവരും ആരെയും വേദനിപ്പിക്കാതെ ഇരിക്കാൻ ശ്രമിക്കുമല്ലോ .. ഗെയിം ഷോ ജയിക്കാൻ വേണ്ടി എല്ലാരും ഗെയിം കളിക്കും ഞാനും കളിച്ചു, ജനങ്ങൾ എന്നെ ജയിപ്പിച്ചു .. ഞാൻ അടുത്ത പടികൾ കയറുവാൻ ശ്രമിക്കുന്നു, ഞാൻ കയറുന്ന ഓരോ പടികളിലും എന്റെ സഹമത്സരാർഥികളെയും കൂടെ
കൂട്ടാന് എന്നാൽ സാധിക്കുന്ന രീതിയിൽ ഞാൻ ശ്രമിക്കും .. ഇപ്പോഴും മോശം കമന്റുകൾ ആരുടെ ഒക്കെ ഫാൻസ് ആണെങ്കിലും ഇടാതെ ഇരിക്കുക .. മറ്റുള്ളവരെ ദുഷിക്കാതെ നിങ്ങളെ സ്നേഹിക്കുന്നവരെ ഉയർത്തികൊണ്ട് വരാൻ ശ്രമിക്കൂ.” ജിന്റോ പറയുന്ന കാര്യത്തിൽ കഴമ്പ് ഉണ്ടെങ്കിലും, സാമൂഹ്യ മാധ്യമങ്ങളിലൂടെയും മറ്റും ആരാധകരുമായി തുടർച്ചയായി സംവദിക്കാത്തത് അവരെ പരിഭവത്തിൽ ആക്കുന്നുണ്ട്.