കളർഫുൾ സാരിയിൽ സൂപ്പർ മോഡൽ ആയി നാദിറ മെഹ്‌റിൻ, ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

Bigg Boss fame Nadira Mehrin latest colorful photoshoot : മലയാളത്തിലെ ഏറ്റവും വലിയ ടെലിവിഷൻ റിയാലിറ്റി ഷോ ആയ ബിഗ് ബോസിന്റെ അഞ്ചാം പതിപ്പിലെ മത്സരാർത്ഥിയായിരുന്ന നാദിറ മെഹറിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. നാദിറയുടെ വ്യത്യസ്തത

നിറഞ്ഞ ഔട്ട്ഫിറ്റ് ആണ് ഈ ചിത്രങ്ങളെ ശ്രദ്ധേയമാക്കിയിരിക്കുന്നത്. ബിഗ് ബോസിൽ മികച്ച മത്സരം കാഴ്ചവച്ച നാദിറ മഹറിൻ, ഷോയിലെ വിജയി ആകും എന്ന് പലരും കണക്കുകൂട്ടിയിരുന്നെങ്കിലും, അവസാന വാരം പണപ്പെട്ടി ടാസ്കിൽ ബിഗ് ബോസ് ഓഫർ ചെയ്ത തുകയും സ്വീകരിച്ച് ബിഗ് ബോസ് വീട്ടിൽനിന്ന് പടിയിറങ്ങുകയായിരുന്നു. എന്നിരുന്നാലും, വലിയ ഒരു ആരാധക വൃന്ദത്തെ സ്വന്തമാക്കാൻ ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ നാദിറ മെഹറിന് സാധിച്ചു.

ഇപ്പോൾ, സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുന്ന നാദിറ, പലപ്പോഴും തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെക്കാറുണ്ട്. മനോഹരമായ ഒരു ഔട്ട്‌ഫിറ്റിൽ ആണ് ഇപ്പോൾ നാദിറ മെഹറിൻ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഫാഷൻ സ്റ്റൈലിസ്റ്റ് ആയ വിന്നി റോസ് ആണ് ഈ ചിത്രങ്ങൾക്കായി നാദിറയെ ഒരുക്കിയിരിക്കുന്നത്. ഫോട്ടോഗ്രാഫർ അജ്മൽ ലത്തീഫ് ആണ് ഈ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. നീതു സ്മൃതി ആണ് നാദിറയുടെ ഈ വ്യത്യസ്ത മേക് ഓവറിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്.

ഇൻസ്റ്റാഗ്രാമിൽ ചിത്രങ്ങൾ പങ്കുവെക്കുന്നതിനൊപ്പം തന്നെ, യൂട്യൂബിലും സജീവമായ നാദിറ, തന്റെ ലൈഫ് സ്റ്റൈൽ വ്ലോഗുകൾ ആരാധകരുമായി പങ്കുവെക്കുന്നു. നാദിറ പങ്കുവെക്കുന്ന പോസ്റ്റുകൾക്ക് മികച്ച പ്രതികരണം ആണ് ആരാധകരിൽ നിന്ന് ലഭിക്കുന്നത്. നാദിറയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളുടെ കമന്റ് ബോക്സിൽ ആരാധകർക്കൊപ്പം, ബിഗ് ബോസിലെ സഹവത്സരാർത്ഥികൾ ആയിരുന്ന ശോഭ വിശ്വനാഥ്, സെറീന, റിനീഷ റഹ്മാൻ തുടങ്ങിയവരെല്ലാം തങ്ങളുടെ സന്തോഷം പങ്കുവെക്കാൻ എത്തി. 

Read Also: കാവ്യയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പകർത്തുന്ന മകൾ മഹാലക്ഷ്മി!! വീഡിയോ വൈറൽ

Bigg Boss fame Nadira Mehrin latest colorful photoshoot

Bigg BossCelebrity PhotoshootNadira Mehrin
Comments (0)
Add Comment