ഭാവന സ്റ്റുഡിയോസ് അവതരിപ്പിക്കുന്ന പുതിയ ചിത്രം!! കരാട്ടെക്കാരനായി ഫഹദ് ഫാസിൽ എത്തുന്നു

Bhavana Studios unveils Fahad Fazil new movie: ഫഹദ് ഫാസിൽ നായകനായി എത്തുന്ന ഏറ്റവും പുതിയ മലയാള ചിത്രം പ്രഖ്യാപിച്ചു. 2023 ജൂണിൽ പുറത്തിറങ്ങിയ ‘ധൂമം’ ആണ് ഫഹദ് ഫാസിലിന്റെ മലയാളത്തിലെ ഏറ്റവും ഒടുവിലത്തെ റിലീസ്. ‘മാമന്നൻ’ എന്ന തമിഴ് ചിത്രത്തിന് ശേഷം, 2024 ഏപ്രിലിൽ ‘ആവേശം’ എന്ന ചിത്രവുമായി ബിഗ് സ്‌ക്രീനിൽ എത്താൻ തയ്യാറെടുക്കുന്ന വേളയിലാണ്,

ഫഹദ് ഫാസിൽ തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. ‘കരാട്ടെ ചന്ദ്രൻ’ എന്നാണ് ഭാവന സ്റ്റുഡിയോസ് നിർമ്മിക്കുന്ന ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവരുടെ നിർമ്മാണ സഹകരണങ്ങൾ ചേരുന്നതാണ് ഭാവന സ്റ്റുഡിയോസ്. ഭാവന സ്റ്റുഡിയോസ് നിർമ്മിച്ച ‘പ്രേമലു’ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന വേളയിലാണ്,

ഭാവന സ്റ്റുഡിയോസ് അവരുടെ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. റോയ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് എസ് ഹരീഷ്, വിനോയ് തോമസ് എന്നിവർ ചേർന്നാണ്. ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനത്തിനൊപ്പം, കരാട്ടെ കോസ്റ്റ്യൂമിലുള്ള ഫഹദ് ഫാസിലിന്റെ ചിത്രവും പുറത്തുവന്നിരിക്കുന്നു. ‘പ്രേമലു’-വിന്റെ വിജയത്തിന് നന്ദി പറഞ്ഞു കൊണ്ടാണ്, ഫഹദ് ഫാസിൽ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

അതേസമയം, ‘ആവേശം’ മാത്രമാണ് ഫഹദ് ഫാസിലിന്റെ പുറത്തു വരാനുള്ള മലയാള ചിത്രം. ഇതുകൂടാതെ, ‘പുഷ്പ 2 : ദി റൂൾ’, ‘മാരീഷൻ’, ‘വേട്ടൈയൻ’ എന്നീ അന്യഭാഷ സിനിമകളാണ് ഫഹദ് ഫാസിലിന്റേതായി നിലവിൽ പ്രഖ്യാപിച്ചിട്ടുള്ളത്. വില്ലൻ വേഷത്തിൽ എത്തി കയ്യടി നേടിയ പുഷ്പയുടെ രണ്ടാം ഭാഗവും, വടിവേലുവിന് ഒപ്പം വീണ്ടും ഒന്നിക്കുന്ന ‘മാരീഷൻ’-ഉം രജനീകാന്തിനൊപ്പം എത്തുന്ന ‘വേട്ടൈയൻ’-ഉം രോമാഞ്ചം ടീമിന്റെ ‘ആവേശം’-വും ഫഹദ് ഫാസിൽ ആരാധകർക്ക് പ്രതീക്ഷ നൽകുന്നതാണ്.

fahad fazilMalayalam MoviesMovie Title Release
Comments (0)
Add Comment