Bhagya Suresh cherished moments with Shreyas Mohan and his family: സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ നിറഞ്ഞു നിന്നിരുന്നെങ്കിലും, ഭാഗ്യ സുരേഷ് തന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ ഒന്നും വിവാഹ ചിത്രങ്ങളും മറ്റും പങ്കുവെച്ചിരുന്നില്ല. ഇപ്പോൾ, തന്റെ പ്രിയപ്പെട്ട
ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ഭാഗ്യ സുരേഷ്. ഭർത്താവ് ശ്രേയസ് മോഹനും, ശ്രേയസിന്റെ വീട്ടുകാർക്ക് ഒപ്പവും ഉള്ള ചിത്രങ്ങൾ ആണ് ഭാഗ്യ സുരേഷ് പങ്കുവെച്ചിരിക്കുന്നത്. ശ്രേയസിനൊപ്പം സന്തോഷത്തോടെ നിൽക്കുന്ന ഭാര്യയെ ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നു. ശ്രേയസിന്റെ അച്ഛനും അമ്മയും സഹോദരങ്ങളും അടങ്ങിയ കുടുംബത്തെയും ഭാഗ്യ പങ്കുവെച്ച ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നു. ഇതോടൊപ്പം, തന്റെ അമ്മ രാധികക്കും, തന്റെ സുഹൃത്തുക്കൾക്കും
ഒപ്പമുള്ള ചിത്രങ്ങളും ഭാഗ്യ പങ്കുവെച്ചിട്ടുണ്ട്. മാവേലിക്കര സ്വദേശിയായ ശ്രേയസ് മോഹൻ, മോഹൻ – ശ്രീദേവി ദമ്പതികളുടെ മകനാണ്. റിപ്പോർട്ടുകൾ പ്രകാരം, ദുബായ് ആസ്ഥാനമായുള്ള ഒരു വ്യവസായിയാണ് ശ്രേയസ്. സുരേഷ് ഗോപി – രാധിക സുരേഷ് ദമ്പതികളുടെ മൂത്ത മകളായ ഭാഗ്യ സുരേഷ്, പ്രൊഫഷൻ തലത്തിൽ ഒരു ഫാഷൻ ഡിസൈനർ ആണ്. തന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ, എപ്പോഴും സുഹൃത്തുക്കൾക്ക് ഒപ്പം ഉള്ള ചിത്രങ്ങൾ പങ്കുവെക്കാറുള്ള ഭാഗ്യ,
വളരെ അപൂർവമായി മാത്രമേ കുടുംബ ചിത്രങ്ങൾ പങ്കുവെക്കാറുള്ളൂ. സുരേഷ് ഗോപിയുടെ സിനിമ വിശേഷങ്ങളിലേക്ക് വന്നാൽ, സനൽ വി ദേവൻ സംവിധാനം ചെയ്യുന്ന ‘വരാഹം’ എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് ഇപ്പോൾ അദ്ദേഹം. സുരാജ് വെഞ്ഞാറമൂട്, ഗൗതം വാസുദേവ് മേനോൻ എന്നിവരാണ് ഈ ചിത്രത്തിൽ സുരേഷ് ഗോപിക്കൊപ്പം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. Bhagya Suresh finally shares glimpses of her special day