രുചിയൂറുന്ന ബീഫ് ഫ്രൈ ഇനി വീട്ടിൽ സിംപിൾ ആയി ഉണ്ടാക്കാം

Beef fry recipe: കേരളീയ ശൈലിയിലുള്ള രുചികരവും എരിവുള്ളതുമായ ഒരു വിഭവമാണ് ബീഫ് ഫ്രൈ. പരമ്പരാഗത സുഗന്ധവ്യഞ്ജനങ്ങളുടെ മിശ്രിതത്തിൽ ബീഫ് സാവധാനം വേവിച്ച ശേഷം കറിവേപ്പിലയും പച്ചമുളകും ചേർത്ത് നന്നായി വഴറ്റിയാണ് ഈ വിഭവം തയ്യാറാക്കുന്നത്. ഇത് ചോറ്, പൊറോട്ട, ചപ്പാത്തി എന്നിവയുമായി നന്നായി ഇണങ്ങുന്നു.

  • ചേരുവകൾ
  • ബീഫ് – ½ കിലോ (ചെറുതായി മുറിച്ചത്)
  • മുളക് പൊടി – 1 ടേബിൾ സ്പൂൺ
  • മുളക് – 4 (ചെറുതായി മുറിച്ചത്)
  • മഞ്ഞൾ പൊടി – ½ ടീസ്പൂൺ
  • ഗരം മസാല – ½ ടീസ്പൂൺ
  • ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – 1 ടേബിൾ സ്പൂൺ
  • കറിവേപ്പില – 2 തണ്ട്
  • ഉപ്പ് – ആവശ്യത്തിന്
  • ഓയിൽ – 3 ടേബിൾ സ്പൂൺ
  1. തയാറാക്കുന്ന വിധം:
  2. ബീഫിന് മുളക് പൊടി, മഞ്ഞൾ പൊടി, ഗരം മസാല, ഉപ്പ്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേർത്ത് മിക്സ് ചെയ്യുക.
  3. കുക്കറിൽ കുറച്ച് വെള്ളം ചേർത്ത് 3-4 വിസിൽ വരെ പാചകം ചെയ്യുക.
  4. ഒരു പാൻ ചൂടാക്കി എണ്ണ ഒഴിക്കുക.
  5. ചെറുതായി മുറിച്ച മുളക്, കറിവേപ്പില ചേർത്ത് വറുക്കുക.
  6. അതിലേയ്ക്ക് വേവിച്ച ബീഫ് ചേർത്ത് നല്ല പൊരുത്തം വരുന്നതുവരെ വറക്കുക.
  7. ബ്രൗൺ കലർ ആയാൽ തീ അണക്കി കടുക്, കറിവേപ്പില ചേർത്ത് അവസാന ടച്ച് നൽകാം.
Arabic RecipeKeralaRecipe
Comments (0)
Add Comment