ദിലീപ് ചിത്രം ‘ബാന്ദ്ര’ റിലീസ് അപ്ഡേറ്റ് പുറത്ത്!! പുതിയ പോസ്റ്റർ പുറത്തുവിട്ട് അണിയറ പ്രവർത്തകർ

Bandra movie release date : ദിലീപ് – അരുൺ ഗോപി കൂട്ടുകെട്ടിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ബാന്ദ്ര’. ‘രാമലീല’ എന്ന ചിത്രത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന പുതിയ ചിത്രത്തിൽ, തമന്നയാണ് നായിക വേഷത്തിൽ എത്തുന്നത്. തമന്ന ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രം എന്ന നിലക്ക് കൂടി ‘ബാന്ദ്ര’ ഇതിനോടകം ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്.

ഉദയകൃഷ്ണൻ രചന നിർവഹിച്ചിരിക്കുന്ന ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങൾക്കൊപ്പം, ശരത് കുമാർ, അർജുൻ അശോകൻ, സിദ്ധിഖ്, ലെന, ഇന്ദ്രജിത്ത് സുകുമാരൻ, നീൽ നിതിൻ മുകേഷ്, ഡിനോ മോറിയ തുടങ്ങി വലിയ ഒരു താര നിര തന്നെ അണിനിരക്കുന്നു. ഇപ്പോൾ, ദിലീപ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ റിലീസ് അപ്ഡേറ്റ് പുറത്തു വിട്ടിരിക്കുകയാണ്.

‘ബാന്ദ്ര’ ഈ വർഷത്തെ നവംബർ റിലീസ് ആയി പ്രേക്ഷകരിലേക്ക് എത്തുമെന്നാണ് ഇപ്പോൾ അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചിരിക്കുന്നത്. ഇപ്പോൾ, ദിലീപിന്റെയും തമന്നയുടെയും കഥാപാത്രങ്ങൾ വെളിപ്പെടുത്തുന്ന ചിത്രത്തിന്റെ ഒരു പോസ്റ്റർ അണിയറ പ്രവർത്തകർ പങ്കുവെച്ചിരിക്കുന്നു. നവംബറിൽ ഒരു ഗ്രാൻഡ് റിലീസിന് തയ്യാറെടുക്കുന്നു എന്ന തലക്കെട്ടോട് കൂടിയാണ് ഈ പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്.

അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്ത് നിർമ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത് സാം സിഎസ് ആണ്. ഷാജി കുമാർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം കൈകാര്യം ചെയ്തിരിക്കുന്നത്. ചില അനൗദ്യോഗിക റിപ്പോർട്ടുകൾ പ്രകാരം, നവംബർ 10-ന് ‘ബാന്ദ്ര’ തിയേറ്ററുകളിൽ എത്തും എന്ന് പ്രതീക്ഷിക്കുന്നു. 

Read Also: ദിലീപ് ചിത്രം ‘തങ്കമണി’ പറയുന്നത് കേരളം മറക്കാൻ ആഗ്രഹിക്കുന്ന ചരിത്രം

Bandra movie release date

DileepMovie ReleaseTamanna
Comments (0)
Add Comment