ഇന്ത്യൻ സിനിമ ഇൻഡസ്ട്രിയുടെ ചരിത്രത്തിന്റെ ഭാഗമായ ഈ നടൻ ആരാണെന്ന് മനസ്സിലായോ?
Celebrity childhood photos : സിനിമയിൽ അരങ്ങേറ്റം കുറിച്ച് 13 വർഷങ്ങൾ പിന്നിട്ടപ്പോഴും, തന്റെ പ്രാദേശിക ഭാഷ ഫിലിം ഇൻഡസ്ട്രിയിൽ നിന്ന് പുറത്തേക്ക് അധികമാരും അറിയപ്പെടാതെ ഒതുങ്ങി കൂടിയ ഒരു നടൻ. ഒരൊറ്റ സിനിമ മതി ഒരു അഭിനേതാവിന്റെ കരിയർ മാറ്റിമറിക്കാൻ എന്ന വാക്യത്തെ പ്രായോഗികമായി പ്രകടമാക്കിക്കൊണ്ട്
പ്രശസ്തിയുടെ കൊടുമുടിയിലേക്ക് കയറിയ ഒരു നടന്റെ ബാല്യകാല ചിത്രമാണ് ഇന്ന് നിങ്ങൾക്കായി ഇവിടെ പങ്കുവെച്ചിരിക്കുന്നത്. എന്നാൽ, ഈ നടന് ഇന്ത്യയെമ്പാടും അറിയപ്പെടുന്ന ഒരു അഭിനേതാവായി മാറുന്നതിന് തന്റെ കരിയറിലെ പത്തൊമ്പതാമത്തെ സിനിമ വരെ കാത്തിരിക്കേണ്ടിവന്നു. എന്നിരുന്നാലും, ഇന്ത്യൻ സിനിമ ഇൻഡസ്ട്രിയുടെ ചരിത്രത്തിൽ തന്നെ ഇദ്ദേഹത്തിന് ഇടം ലഭിക്കാൻ അവസരം ഉണ്ടായി.
‘ബാഹുബലി’ എന്ന് കേട്ടാൽ തന്നെ ഓരോ പ്രേക്ഷകന്റെയും മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്ന മുഖം, അതെ രാജമൗലി സംവിധാനം ചെയ്ത ചിത്രത്തിലെ നായകൻ പ്രഭാസ്. ബാഹുബലി എന്ന ചിത്രത്തിന്റെ ഇരു ഭാഗങ്ങളിൽ കൂടിയായി, പ്രഭാസ് എന്ന നടൻ ലോകമെമ്പാടുമുള്ള ഇന്ത്യൻ സിനിമ പ്രേമികളുടെ ശ്രദ്ധയും സ്നേഹവും പിടിച്ചുപറ്റി. ഇന്ത്യൻ സിനിമ ഇൻഡസ്ട്രിയുടെ ചരിത്രത്തിൽ ആദ്യമായി
1000 കോടി ബോക്സ് ഓഫീസ് കളക്ഷൻ നേടിയ ചിത്രത്തിന്റെ ഭാഗമാകാനും പ്രഭാസിന് സാധിച്ചു. തെലുങ്ക് ചിത്രങ്ങൾ മാത്രം അഭിനയിച്ചിരുന്ന പ്രഭാസ്, ഇപ്പോൾ ബോളിവുഡിലും തന്റെ ചുവടുറപ്പിച്ച് കഴിഞ്ഞു. മലയാളത്തിന്റെ സൂപ്പർസ്റ്റാർ പൃഥ്വിരാജ് സുകുമാരൻ വില്ലൻ വേഷത്തിൽ എത്തുന്ന ‘സലാർ’ ആണ് പ്രഭാസിന്റെ ഇനി പുറത്തിറങ്ങാൻ തയ്യാറെടുക്കുന്ന സിനിമ. അമിതാഭ് ബച്ചൻ ഉൾപ്പെടെ വേഷമിടുന്ന ‘കൽക്കി 2898 എഡി’ ഉൾപ്പെടെ നിരവധി സിനിമകൾ പ്രഭാസിന്റെ ലൈനപ്പിൽ ഉണ്ട്.
Read Also: ഞങ്ങളുടെ ഹൃദയബന്ധം സാവകാശം പൂവിടുകയായിരുന്നു, ഗോവിന്ദ് പത്മസൂര്യയും ഗോപിക അനിലും വിവാഹിതരാകുന്നു