നന്ദൂട്ടി പോളിയല്ലേ, വ്ലോഗ് ചെയ്യാൻ ഇനി അമ്മയുടെ സഹായം ഒന്നും വേണ്ടായേ, വീഡിയോ
Baby vlogging adventure session attempt viral video: ഇന്ന് സോഷ്യൽ മീഡിയയിൽ ധാരാളം കുട്ടി വീഡിയോ ക്രിയേറ്റർമാർ സജീവമാണ്. കുട്ടികളുടെ നിഷ്കളങ്കത്വവും ചിരി പടർത്തുന്ന സംസാരവും അവരുടെ ഭംഗിയുള്ള മുഖഭാവങ്ങളും എല്ലാം തന്നെ ഇത്തരം വീഡിയോകൾക്ക് കാഴ്ചക്കാരെ വർധിപ്പിക്കുന്നു. ഇത്തരത്തിൽ വീഡിയോ ക്രിയേഷനിലൂടെ സെലിബ്രിറ്റി ആയി മാറിയ
കുട്ടി താരമാണ് നന്ദൂട്ടി. ഈ കൊച്ചു മിടുക്കിയുടെ ഡാൻസും സംസാരവും ഒക്കെ തന്നെ ആളുകൾക്ക് വളരെ ഇഷ്ടമാണ്. നന്ദൂസിന് അവളുടെ അമ്മയാണ് വീഡിയോ നിർമ്മിക്കാൻ സഹായം നൽകുന്നത്. എന്നാൽ കഴിഞ്ഞ ദിവസം നന്ദൂട്ടിയുടെ സോഷ്യൽ മീഡിയ ഹാൻഡിൽ ഒരു വീഡിയോ പങ്കുവെക്കുകയുണ്ടായി. അമ്മയുടെ സഹായം ഇല്ലാതെ തന്നെ, നന്ദൂസ് സ്വയം ഒരു വ്ലോഗ് എടുക്കാൻ ശ്രമിക്കുകയായിരുന്നു.
നന്ദൂസ് തന്റെ പ്രേക്ഷകരെ തന്റെ വീഡിയോയിലേക്ക് സ്വാഗതം ചെയ്തതും, ഇടയ്ക്കിടെ വാതിൽ ഭാഗത്തേക്ക് അമ്മ വരുന്നുണ്ടോ എന്ന് നോക്കുന്നതും, വീഡിയോയുടെ ഉള്ളടക്കം പറഞ്ഞതും, അവസാനം അമ്മ വന്നപ്പോൾ ഉള്ള മുഖഭാവവും എല്ലാം ഉൾക്കൊള്ളുന്ന വീഡിയോ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്. നന്ദൂസിന് ഇനി വീഡിയോ ചെയ്യാൻ മറ്റൊരാളുടെ സഹായം വേണ്ടിവരില്ല എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.
അതേസമയം, ഈ കൊച്ചു മിടുക്കിയെ ഇനി ബിഗ് സ്ക്രീനിൽ കാണണം എന്ന് പലരും ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. മിടുക്കിയായ മോളുടെ ഡാൻസ് വീഡിയോകളും അഭിനയവും എല്ലാം തന്നെ അവളുടെ കഴിവ് പ്രകടമാക്കുന്നു. തീർച്ചയായും ഭാവിയിൽ വലിയ അവസരങ്ങൾ ഈ കൊച്ചു മിടുക്കിക്ക് ഉണ്ടാകും എന്ന് പ്രേക്ഷകർ എല്ലാവരും തന്നെ ഒന്നായി പറയുന്നു. സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ നിരവധി ഫോളോവേഴ്സിനെ നന്ദൂട്ടി സമ്പാദിച്ചിട്ടുണ്ട്.
Read Also: ‘രേവന്ത് അണ്ണാ’ ഇങ്ങനെ ഒരു വിളി വിളിച്ചാൽ ഓടിയെത്തുന്ന മുഖ്യമന്ത്രി, വീഡിയോ