Baby girl talking to her mother about studies viral video : കുട്ടികളുടെ രസകരമായ വീഡിയോകൾ സോഷ്യൽ മീഡിയയിൽ അതിവേഗം ശ്രദ്ധ ആകർഷിക്കാറുണ്ട്. ഇത്തരം വീഡിയോകൾക്ക് ധാരാളം പ്രേക്ഷകരും ഉണ്ട്. കുട്ടികളുടെ നിഷ്കളങ്കമായ കുസൃതികൾ പ്രേക്ഷകരിൽ ചിരി പടർത്തുകയും, കാഴ്ചക്കാരിൽ സന്തോഷം പകരുകയും ചെയ്യുന്നു
എന്നത് തന്നെയാണ് ഇത്തരം വീഡിയോകൾ വൈറൽ ആകാനുള്ള കാരണം. പലപ്പോഴും കുഞ്ഞുങ്ങളുടെ രക്ഷിതാക്കൾ തന്നെയാണ്, തങ്ങളുടെ മക്കളുടെ രസകരമായ നിമിഷങ്ങൾ പകർത്തി സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെക്കാറ്. ഇത്തരത്തിൽ ഇന്റർനെറ്റ് ലോകത്ത് വൈറൽ ആയ ഒരു വീഡിയോ ആണ് ഇന്ന് ഇവിടെ പങ്കുവെച്ചിരിക്കുന്നത്. ഈ വീഡിയോയിൽ ഒരു കുഞ്ഞ് മോൾ, തന്റെ അമ്മയോട് നടത്തുന്ന സംഭാഷണമാണ് കാണാൻ സാധിക്കുന്നത്.
തനിക്ക് ഒന്ന് പഠിപ്പിച്ച് തരാവോ എന്ന് അമ്മയോട് മോൾ അപേക്ഷിക്കുന്ന കാഴ്ച്ചയാണ് വീഡിയോയുടെ തുടക്കത്തിൽ കാണാൻ സാധിക്കുന്നത്. ഇത് കാഴ്ചക്കാരിൽ ആശയ കുഴപ്പമുണ്ടാക്കിയെങ്കിലും, പിന്നീട് സമയവും സന്ദർഭവും അമ്മ വിശദീകരിക്കുന്നിടത്താണ് പ്രേക്ഷകരിൽ ചിരി പടർത്തിയത്. സമയം രാത്രി 12 മണി, തനിക്ക് എബിസിഡി പഠിപ്പിച്ചു തരാവോ എന്ന് പറഞ്ഞ് സ്ലേറ്റ് എടുത്ത് വന്നിരിക്കുകയാണ് കുഞ്ഞുമോൾ.
Baby girl talking to her mother about studies viral video
ഇത് പഠിക്കാനുള്ള ആഗ്രഹം കൊണ്ടല്ല, ആ സമയത്ത് മോളുടെ വാശിയാണ് വീഡിയോയിൽ കാഴ്ചക്കാർക്ക് കാണാൻ സാധിക്കുന്നത്. നിനക്ക് എബിസിഡി അറിയാമല്ലോ എന്ന് അമ്മ പറയുമ്പോൾ, തനിക്ക് എ-യും ബി-യും സി-യും ഡി-യും ഒന്നും അറിയില്ല എന്ന് മോൾ പറയുന്നിടത്ത് കാഴ്ചക്കാരുടെ ചിരി വർദ്ധിക്കുന്നു. കുഞ്ഞുമോളുടെ രസകരമായ മറുപടികളും സംഭാഷണവും തന്നെയാണ് ഈ വീഡിയോയുടെ ഹൈലൈറ്റ്.
Read Also: അതിർവരമ്പുകൾ ഇല്ലാത്ത സ്നേഹം, ലോകത്തിന് മാതൃകയായ കുരുന്നുകൾ