Baby Singing With KS Chithra Viral Video

കെഎസ് ചിത്രയെ അത്ഭുതപ്പെടുത്തിയ കുട്ടി ഗായിക!! വീഡിയോ കാണാം

Baby Singing With KS Chithra Viral Video, Child Girl Viral Video

Baby Singing With KS Chithra Viral Video : സോഷ്യൽ മീഡിയയിൽ തന്റെ മധുരമേറിയ ശബ്ദം കൊണ്ട് ശ്രദ്ധ നേടിയ കുരുന്നാണ് വർഷിനി. വാക്കുകൾക്കൊക്കെ സ്ഫുടത വരാനുള്ള പ്രായമായിട്ടില്ലെങ്കിലും, കുഞ്ഞുവാവയുടെ ശബ്ദത്തിന്റെ മാധുര്യം അവളുടെ ഗാനങ്ങൾക്ക് ആരാധകരെ വർധിപ്പിക്കുന്നു. ഇൻസ്റ്റാഗ്രാമിലും യൂട്യൂബിലും കുട്ടി താരത്തിന് വലിയ ആരാധക പിന്തുണ ഉണ്ട്.

ഒരിക്കൽ ഇന്ത്യൻ സംഗീത ലോകത്തെ വാനമ്പാടി ആയ കെഎസ് ചിത്രക്കൊപ്പം ഗാനം ആലപിക്കാൻ വർഷിനിക്ക് അവസരം ലഭിച്ചു. കെഎസ് ചിത്രയുടെ മുന്നിൽ ഗാനം ആലപിച്ചപ്പോൾ, അത് ചിത്രക്ക് വളരെയധികം ഇഷ്ടപ്പെടുകയും ചെയ്തു. വളരെയധികം ആസ്വദിച്ചു കൊണ്ടാണ് ചിത്ര കുഞ്ഞാവയുടെ ഗാനം ശ്രവിച്ചത്. അതിന് ശേഷം ചിത്ര തന്റെ പ്രതികരണം അറിയിക്കുകയും ചെയ്തു.

Baby Singing With KS Chithra Viral Video

അവളുടെ ശബ്ദം തേൻ പോലെ ഉണ്ട് എന്ന് ചിത്ര പറഞ്ഞു. ശേഷം, കൊച്ചു മോൾക്ക് ഉപദേശവും ചിത്ര നൽകി. നന്നായി പാട്ട് പ്രാക്ടീസ് ചെയ്യണം എന്നും, നന്നായി പഠിക്കണം എന്നും ചിത്ര വർഷിനി മോൾക്ക് ഉപദേശം നൽകി. താൻ നന്നായി പഠിക്കാം എന്നും സംഗീതം അഭ്യസിക്കാം എന്നും കൊച്ചു പെൺകുട്ടി ചിത്രാമ്മക്ക് ഉറപ്പു നൽകുകയും ചെയ്തു. വീഡിയോ കണ്ട കാഴ്ചക്കാർ നിരവധി കമന്റുകൾ ആണ് പങ്കുവെക്കുന്നത്.

മോളുടെ ശബ്ദത്തിൽ ലയിച്ചു പോയി എന്ന് പലരും അഭിപ്രായപ്പെടുമ്പോൾ, മോളുടെ ഗാനം വളരെ ആസ്വദിച്ച് കേട്ട ചിത്രാമ്മയാണ് വീഡിയോയുടെ ഹൈലൈറ്റ് എന്നും ചിലർ അഭിപ്രായപ്പെടുന്നു. എന്തുതന്നെയായാലും, ഈ കൊച്ചു മോളുടെ വീഡിയോകൾ കാണുമ്പോൾ അവളെ കാത്തിരിക്കുന്നത് സംഗീത ലോകത്ത് മികച്ച ഒരു ഭാവിയാണ് എന്ന കാര്യത്തിൽ തർക്കമില്ല. വീഡിയോ കാണാം 

Read Also: ‘ഈറനോട് എന്നും കൈവണങ്ങുമെന്‍’ ഹാഫ് സാരിയിൽ സുന്ദരിയായി കൊച്ചു ജാനകി

Baby Singing With KS Chithra Viral Video