“ചിന്നത്തീപ്പൊരിക്കൊഞ്ചലേ ചിരി കൊട്ടിത്താ തിരികേ” കൊച്ചു മിടുക്കിയുടെ വൈറൽ ഗാനം, വീഡിയോ

Baby singing Mazhavillile malayalam action song viral video: കൊച്ചു കുട്ടികൾ എന്തെങ്കിലും കലാപരമായി ചെയ്താൽ അതിന് ഒരു പ്രത്യേക ഭംഗി തന്നെയാണ്. കുട്ടികളുടെ ഗാന ആലാപനവും, നൃത്തവും എല്ലാം തന്നെ കാഴ്ചക്കാർക്ക് എപ്പോഴും കൗതുകവും സന്തോഷവും നൽകുന്നതാണ്. ഇത്തരത്തിൽ, ഇപ്പോൾ ഇന്റർനെറ്റ് ലോകത്ത് വൈറൽ ആയിരിക്കുന്ന ഒരു കൊച്ചു മിടുക്കിയുടെ

ഗാനാലാപന വീഡിയോ ആണ് ഇവിടെ പങ്കുവെച്ചിരിക്കുന്നത്. നിതീഷ് സഹദേവ് സംവിധാനം ചെയ്ത ‘ഫാലിമി’ എന്ന ചിത്രത്തിലെ ‘മഴവില്ലിലെ’ എന്ന ഗാനമാണ് ഈ കൊച്ചു മിടുക്കി ആലപിക്കുന്നത്. മുഹ്സിൻ പാരാരി എഴുതിയ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് വിഷ്ണു വിജയ് ആണ്. വിഷ്ണു വിജയ് തന്നെയാണ് ഈ ഗാനം ആലപിച്ചിരിക്കുന്നതും. ഈ ഗാനമാണ് അനബിയ ഖദീജ എന്ന

നാല് വയസ്സുകാരി ഏറ്റുപാടുന്നത്. സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള ഒരു കുട്ടി വീഡിയോ ക്രിയേറ്റർ ആണ് ഈ കൊച്ച് മിടുക്കി. ‘മഴവില്ലിലെ’ എന്ന ഗാനം ഏറ്റുപാടുമ്പോൾ ഉള്ള, കുഞ്ഞാവയുടെ മുഖത്ത് വിരിയുന്ന എക്സ്പ്രഷനുകളും, അവൾ കാണിക്കുന്ന ആക്ഷനുകളും ആണ് കാഴ്ചക്കാരെ കൂടുതൽ ആകർഷിപ്പിക്കുന്നത്.

ഗാനം ആലപിക്കുമ്പോഴുള്ള മിടുക്കിയായ വാവയുടെ പുഞ്ചിരിയും ഏറെ ആകർഷണീയം തന്നെ. വീഡിയോ കണ്ട പ്രേക്ഷകർ തങ്ങളുടെ സന്തോഷം കമന്റ് ബോക്സിൽ രേഖപ്പെടുത്തുകയും ചെയ്യുന്നു. ഇതിനോടകം തന്നെ നിരവധി ആളുകൾ ആണ്, സോഷ്യൽ മീഡിയയിൽ ഈ വീഡിയോ വീക്ഷിച്ചിരിക്കുന്നത്. ആളുകൾ അവരുടെ രസകരമായതും പ്രശംസനീയമായതുമായ അഭിപ്രായങ്ങൾ പങ്കുവെക്കുന്നു.

babyViral Kidviral video
Comments (0)
Add Comment