Baby singing Aalayal Thara Venam folk song viral video

അപ്പൂപ്പന്റെ എഴുപതാം പിറന്നാൾ, നാലു വയസുകാരൻ കൊച്ചു മകന്റെ ഗാനം വൈറൽ

Baby singing Aalayal Thara Venam folk song viral video

Baby singing Aalayal Thara Venam folk song viral video: ചെറിയ കുട്ടികളുടെ ഗാനാലാപനം പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്. കൊച്ചുകുട്ടികളുടെ ശബ്ദത്തിന്റെ കൊഞ്ചലും ലാളിത്യവും എല്ലാം ആണ് ഇത്തരം ഗാനങ്ങൾ ശ്രദ്ധേയമാക്കാറുള്ളത്. ഇത്തരത്തിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്

ഒരു നാലു വയസ്സുകാരന്റെ ആലാപനം ആണ്. നാല് വയസ്സ് മാത്രം പ്രായമുള്ള ജാതവേദ് കൃഷ്ണൻ ആണ് വീഡിയോയിൽ ഗാനം ആലപിക്കുന്നത്. ‘ആലായാൽ തറ വേണം’ എന്ന കാവാലം നാരായണ പണിക്കർ രചിച്ച ഗാനമാണ് ജാതവേദ് ആരംഭിക്കുന്നത്. നാലു വയസ്സുകാരന്റെ ശബ്ദത്തിൽ ഈ ഗാനം കേൾക്കുമ്പോൾ അത് കേൾവിക്കാരനെ ഇരുത്തി പോകുന്നു. മലപ്പുറം വണ്ടൂരിൽ ആണ് ഈ മനോഹരമായ ഗാനത്തിന് അരങ്ങൊരുങ്ങിയത്.

Baby singing Aalayal Thara Venam folk song viral video
Baby singing Aalayal Thara Venam folk song viral video

ജാതവേദ് കൃഷ്ണന്റെ അമ്മയുടെ അച്ഛന്റെ 70-ാം പിറന്നാൾ ആഘോഷ പരിപാടിക്കിടെ ആണ്, കൊച്ചു കുഞ്ഞ് ഈ ഗാനം ആലപിച്ചത്. മുത്തശ്ശന് ഉള്ള അവന്റെ സ്നേഹസമ്മാനമായി ഈ ഗാനത്തെ കണക്കാക്കാം. സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിച്ചതോടെ, ഇത് അതിവേഗം ആളുകൾ ഏറ്റെടുക്കുകയും ഇന്റർനെറ്റ് ലോകത്ത് വലിയ രീതിയിൽ വൈറൽ ആവുകയും ചെയ്തു. കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും ജാതവേദ് ആലപിച്ച ഗാനം പങ്കുവെച്ചു.

Baby singing Aalayal Thara Venam folk song viral video

ജാതവേദിന്റെ ആലാപനത്തിന് തന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ എന്ന് ശിവൻകുട്ടി കുറിച്ചു. ജാതവേദിന്റെ ഗാനാലാപനം കേട്ട എല്ലാവരും തന്നെ, കുട്ടിയെ പ്രശംസിക്കുകയും, അവന്റെ ആലാപനത്തിൽ കൗതുകം പങ്കുവെക്കുകയും ചെയ്തു. ഇവിടെ ജാതവേദ് എന്ന നാലു വയസ്സുകാരന്റെ ടാലന്റ് ആണ് തുറന്നുകാട്ടപ്പെടുന്നത്. അതേസമയം, ജാതവേദിനെ കണ്ടാൽ നാലു വയസ്സ് തോന്നിക്കില്ല എന്നും, രണ്ട് രണ്ടര വയസ്സെ തോന്നിക്കു എന്നും പലരും അഭിപ്രായപ്പെടുന്നു. 

Read Also: ‘രേവന്ത് അണ്ണാ’ ഇങ്ങനെ ഒരു വിളി വിളിച്ചാൽ ഓടിയെത്തുന്ന മുഖ്യമന്ത്രി, വീഡിയോ