മിയയുടെ മോനെ കളിപ്പിക്കുന്ന തൃഷ!! ആരാണ് ഇതിൽ ക്യൂട്ട് എന്ന ആശയക്കുഴപ്പത്തിൽ കാഴ്ചക്കാർ

Actress Trisha Krishnan Interact With Miya’s son Video : തൃഷ കൃഷ്ണൻ കേന്ദ്ര കഥാപാത്രത്തിൽ എത്തുന്ന ‘ദി റോഡ്’ എന്ന തമിഴ് ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. അരുൺ വസീഗരൻ സംവിധാനം ചെയ്ത ചിത്രം ഒക്ടോബർ 6-ന് തിയേറ്ററുകളിൽ എത്തും. മലയാളി താരമായ മിയ ജോർജും ചിത്രത്തിൽ ഒരു പ്രധാന വേഷത്തെ അവതരിപ്പിച്ചിട്ടുണ്ട്.

ഇപ്പോൾ, മിയ തന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ പങ്കുവെച്ച ഒരു വീഡിയോ ശ്രദ്ധ ആകർഷിച്ചിരിക്കുകയാണ്. മിയയുടെ കുഞ്ഞാവയെ എടുത്ത് കളിപ്പിക്കുന്ന തൃഷയെ ആണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. ലൂക്ക ജോസഫ് ഫിലിപ്പ് എന്നാണ് മിയയുടെ കുഞ്ഞാവയുടെ പേര്. വീഡിയോയിൽ തൃഷ ലൂക്കയോടെ സംസാരിക്കുന്നതും, അവനെ കളിപ്പിക്കുന്നതും എല്ലാം കാണിക്കുന്നു.

മിയയുടെ മോനെ കളിപ്പിക്കുന്ന തൃഷ!! ആരാണ് ഇതിൽ ക്യൂട്ട് എന്ന ആശയക്കുഴപ്പത്തിൽ കാഴ്ചക്കാർ | Miya George Son Play With Trisha Krishnan

ശേഷം, മിയ തന്റെ ഭർത്താവ് അശ്വിൻ ഫിലിപ്പ്, മകൻ ലൂക്ക, അമ്മ മിനി എന്നിവർക്കൊപ്പം തൃഷയുടെ കൂടെ നിന്ന് പകർത്തിയ ചിത്രങ്ങളും വീഡിയോയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. ‘പ്രണയ വിലാസം’ എന്ന മലയാള ചിത്രത്തിന് ശേഷം, മിയ ജോർജ് ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെടാൻ തയ്യാറെടുക്കുന്ന ചിത്രമാണ് ‘ദി റോഡ്’. അതേസമയം, തൃഷയുടെ റിലീസ് ലൈനപ്പിൽ വലിയ പ്രൊജക്ടുകൾ ആണ് ഉള്ളത്.

വിജയ്ക്കൊപ്പം വേഷമിട്ട ‘ലിയോ’ ആണ് തൃഷയുടെ വരാനിരിക്കുന്ന അടുത്ത റിലീസ്. അതിനുശേഷം മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രമായ, മോഹൻലാൽ നായകനായി എത്തുന്ന ‘റാം: പാർട്ട്‌ 1’, മറ്റൊരു മലയാള ചിത്രമായ ‘ഐഡന്റിറ്റി’, തമിഴ് ചിത്രമായ ‘സതുരംഗ വേട്ടയ് 2’ എന്നിങ്ങനെ നിരവധി സിനിമകളാണ് തൃഷയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. 

Read Also: മാതാ അമൃതാനന്ദമയിയുടെ 70-ാം ജന്മദിനാഘോഷത്തിൽ പങ്കുചേർന്ന് മോഹൻലാൽ

Actress Trisha Krishnan Interact With Miya’s son Video

MiyaTrisha Krishnanviral video
Comments (0)
Add Comment