പുതുവർഷത്തെ ക്യൂട്ട് ആയി സ്വാഗതം ചെയ്ത് കൊച്ചു മിടുക്കി, വീഡിയോ

Baby girl New Year dance viral video: ലോകമെമ്പാടുമുള്ള ജനത പുതിയ ഒരു വർഷത്തെ സ്വീകരിക്കുന്നതിന്റെ ആഘോഷ തിരക്കുകളിൽ ആണ്. സന്തോഷവും, സങ്കടവും, പുതിയ തുടക്കങ്ങളും, വിയോഗങ്ങളും എല്ലാം നിറഞ്ഞ 2023 കലണ്ടർ വർഷം വിടവാങ്ങിയിരിക്കുന്നു. മനുഷ്യ ജീവിതത്തിൽ ധാരാളം വ്യത്യസ്ത വികാരങ്ങൾ സമ്മാനിക്കുന്നതിനായി 2024 കടന്നു വന്നിരിക്കുന്നു.

പുതിയ ഒരു വർഷം കടന്നു വരുമ്പോൾ, എല്ലാ മനുഷ്യരിലും ധാരാളം പ്രതീക്ഷകൾ ഉൾക്കൊള്ളുന്നു. അതുകൊണ്ടുതന്നെയാണ് പുതിയൊരു വർഷത്തെ വരവേൽക്കാൻ മനുഷ്യർ എല്ലാവരും വ്യത്യസ്തമായ ആഘോഷ പരിപാടികളിൽ ഏർപ്പെടുന്നത്. ഇത്തരത്തിൽ ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിൽ നിന്നുള്ള, ആളുകളുടെ ന്യൂ ഇയർ ആഘോഷ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നുണ്ട്.

Baby girl New Year dance viral video

ഇക്കൂട്ടത്തിൽ ഇന്റർനെറ്റ് ലോകത്ത് തരംഗം ആയിരിക്കുകയാണ്, ഒരു കൊച്ചു കുട്ടിയുടെ ഡാൻസ് വീഡിയോ. പുതുവത്സരത്തെ സ്വാഗതം ചെയ്തുകൊണ്ടുള്ള കൊച്ചു മിടുക്കിയുടെ നൃത്തം കാഴ്ചക്കാരന്റെ ശ്രദ്ധ പിടിച്ചു പറ്റുന്ന. മനോഹരമായ വസ്ത്രധാരണയും കൊച്ചു മിടുക്കിയുടെ വീഡിയോയുടെ ഹൈലൈറ്റ് ആണ്. ചുവപ്പും പച്ചയും നിറത്തിലുള്ള വസ്ത്രവും, തലയിൽ വച്ചിരിക്കുന്ന ഹെയർ ബാൻഡും എല്ലാം മിടുക്കി കൊച്ചിനെ കൂടുതൽ ആകർഷണീയമാക്കുന്നു.

ധാരാളം ആളുകൾ ഇതിനോടകം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ കണ്ട ഈ വീഡിയോ, ഓരോ പ്രേക്ഷകരിലും ഒരു നിമിഷം സന്തോഷം പകരുന്നു. പ്രഥമ ദൃഷ്ടിയാൽ ഈസ്റ്റ് ഏഷ്യയിൽ നിന്നുള്ള ഒരു കുട്ടിയെ ആണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. ഇത്തരത്തിൽ ധാരാളം ന്യൂ ഇയർ സെലിബ്രേഷൻ വീഡിയോകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലും ഇന്റർനെറ്റ് ലോകത്തും ട്രെൻഡിങ് ആയിക്കൊണ്ടിരിക്കുന്നത്. വീഡിയോ കാണാം

Baby girl New Year dance viral video

New YearViral Kidviral video
Comments (0)
Add Comment