Baby ear piercing face expression viral video

കുഞ്ഞാവയുടെ കാത് കുത്തൽ, മോളേക്കാൾ സങ്കടം അച്ഛന്റെ മുഖത്ത് പ്രകടം

Baby ear piercing face expression viral video : കൊച്ചു കുട്ടികളെ സംബന്ധിച്ചിടത്തോളം അവരുടെ ചെറിയ പ്രായത്തിലെ പല സന്തോഷങ്ങളിലും അവർക്ക് വേദന അനുഭവപ്പെടാറുണ്ട്. അതിൽ ഒന്നാണ് പെൺകുട്ടികളുടെ കാത് കുത്ത്. രക്ഷിതാക്കൾ വളരെ സന്തോഷത്തോടെ നടത്തുന്ന ഒരു ചടങ്ങാണ് ഇതെങ്കിലും, കുഞ്ഞുങ്ങളെ സംബന്ധിച്ചിടത്തോളം

അത് വേദന നിറഞ്ഞ ഒരു നിമിഷമാണ്. ഇത് കുഞ്ഞുങ്ങളുടെ മാത്രം കാര്യമല്ല, ഇന്ന് ധാരാളം മുതിർന്നവരും സെക്കൻഡ് സ്റ്റഡ് കുത്തുന്നതിന്റെ ഭാഗമായി ജ്വല്ലറിയിൽ എത്തുമ്പോൾ അവരുടെ ഒപ്പം ഉള്ളവർ പകർത്തുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടാറുണ്ട്. എന്നാൽ, ഈ അടുത്ത് ഒരു കൊച്ചു കുട്ടിയുടെ കാത് കുത്ത് വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി. കുഞ്ഞാവയുടെ ഭാവ വ്യത്യാസങ്ങളാണ് ഈ വീഡിയോയെ ശ്രദ്ധേയമാക്കിയത്.

Baby ear piercing face expression viral video

തനിക്ക് എന്തോ സമ്മാനം ലഭിക്കുന്ന സന്തോഷത്തിൽ ആണ് കുഞ്ഞാവ തിരിച്ചു കൊണ്ട് തന്റെ പിതാവിന്റെ മടിയിൽ തുടക്കത്തിൽ ഇരുന്നത്. പിന്നീട് കാത് കുത്തിന്റെ പൊസിഷൻ മാർക്ക് ചെയ്യുന്ന വേളയിൽ ഒരു ആശങ്ക മുഖത്ത് പ്രകടമായെങ്കിലും, മാർക്ക് ചെയ്തതോടെ ഇതാണോ ഇത്ര വലിയ സംഭവം എന്ന മട്ടിൽ ഒരു ചിരി പാസാക്കി. പിന്നീട് കാത് കുത്തുന്ന സമയത്ത് അവൾ അനുഭവിച്ച വേദന മുഖത്ത് പ്രകടമായി.

Baby ear piercing face expression viral video

ശേഷം, വേദന എല്ലാം സഹിച്ചുകൊണ്ട് ഒരു ഉറക്കം. ഇതിനെല്ലാം ശേഷം ചിരിച്ച മുഖവുമായി കുഞ്ഞിനെ വീഡിയോയിൽ കാണാൻ സാധിക്കുകയും ചെയ്തു. കാത് കുത്ത് ചടങ്ങിന്റെ വേളയിൽ കുഞ്ഞിന്റെ മുഖത്ത് മാറിമറിഞ്ഞ ഭാവങ്ങളാണ് ഈ വീഡിയോയെ ശ്രദ്ധേയമാക്കിയത്. കൂടാതെ, മോളുടെ കാത് കുത്തുന്ന നേരത്തെ അവളുടെ അച്ഛന്റെ സങ്കടവും വീഡിയോയിൽ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റി. 

Read Also: ചൂരലും ശിക്ഷയുമല്ല അധ്യാപനം!! കാലഹരണപ്പെട്ട സങ്കൽപ്പങ്ങളെ പൊളിച്ചടുക്കുന്ന മാഷും കുട്ട്യോളും