അടിപൊളി സിങ്കപ്പെണ്ണ്, പെൺമക്കൾക്ക് ഇതുപോലെ ആത്മവിശ്വാസം നൽകി വളർത്തണം
Baby driving after vehicle pooja viral video : ചില വിശ്വാസങ്ങളുടെ ഭാഗമായി പല വ്യക്തികളും തങ്ങളുടെ പുതിയ വാഹനങ്ങൾ ആരാധനാലയത്തിൽ കൊണ്ടുപോയി പൂജ കർമ്മങ്ങൾക്ക് വിധേയമാക്കാറുണ്ട്. തന്റെ യാത്ര ആ വാഹനത്തിൽ ആയതിനാൽ തന്നെ, തന്റെ ജീവന്റെ സംരക്ഷണത്തിനും, വാഹനത്തിന് കേടുപാടുകൾ സംഭവിക്കാതിരിക്കാനും മറ്റും
മനസ്സിൽ കരുതിയാണ് ആളുകൾ പുതിയ വാഹനങ്ങൾ ആരാധനാലയത്തിൽ കൊണ്ടുപോയി പൂജ കർമ്മങ്ങൾ നടത്താറുള്ളത്. ഇത്തരത്തിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്ന വീഡിയോയിൽ ഒരു കൊച്ചു മിടുക്കി തന്റെ വാഹനം മറ്റു വാഹനങ്ങൾക്കൊപ്പം ആരാധനാലയത്തിൽ പൂജക്ക് എത്തിച്ച കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.
എത്ര ചെറിയ വാഹനം ആയിരുന്നാലും തന്റെ യാത്ര അതിലാണ് എന്ന ബോധ്യം കൊച്ചു കുട്ടിക്ക് ഉണ്ടായത് കൊണ്ടായിരിക്കാം അവൾ തന്റെ രക്ഷിതാക്കളോട് ഈ ആഗ്രഹം പ്രകടിപ്പിച്ചത്. രക്ഷിതാക്കൾ ആ ആഗ്രഹത്തിന് ഒപ്പം നിൽക്കുകയും ചെയ്തതായി കാണാം. ആരാധനാലയത്തിലെ പൂജയ്ക്ക് ശേഷം, മിടുക്കി കൊച്ച് തന്റെ വാഹനം ഡ്രൈവ് ചെയ്ത് വീട്ടിലേക്ക് മടങ്ങുന്നതും വീഡിയോയിൽ കാണാൻ സാധിക്കുന്നു.
മറ്റു വാഹനങ്ങൾ എല്ലാം ഉള്ള റോഡിലൂടെ മിടുക്കി വളരെ ശ്രദ്ധയോടെ വാഹനം ഓടിച്ച് വീട്ടിൽ എത്തുന്നതായി കാണാം. നിരവധി ആളുകൾ ഇതിനോടകം കണ്ട ഈ വീഡിയോക്ക്, പ്രേക്ഷകർ വളരെ രസകരമായതും സന്തോഷകരമായതും ഉപദേശം ഉൾക്കൊള്ളുന്നതുമായ കമന്റുകൾ പങ്കുവെക്കുന്നു. മുഴുവൻ വീഡിയോ കാണാം
Read Also: വേദിയിൽ ചേച്ചിയുടെ നാടോടി നൃത്തം, പരിസരം മറന്നാടി അനിയത്തി കുട്ടി