Baby dancing in christmas dress viral video

ക്രിസ്മസ് വേഷത്തിൽ ഒരു ബുട്ട ബൊമ്മ ഡാൻസ്, വീഡിയോ

Baby dancing in christmas dress viral video

Baby dancing in christmas dress viral video: ക്രിസ്മസ് കാലം കുട്ടികളെ സംബന്ധിച്ചിടത്തോളം സന്തോഷവും ആഹ്ലാദവും നിറഞ്ഞ ഒരു അവധിക്കാലം കൂടിയാണ്. ക്രിസ്മസ് വേഷം അണിഞ്ഞ്, അതിന്റെ പശ്ചാത്തലങ്ങൾ ഒരുക്കി, സന്തോഷത്തോടെ ആഘോഷിക്കാൻ കുരുന്നുകൾ വളരെയധികം ഇഷ്ടപ്പെടുന്നു. സാമൂഹ്യ മാധ്യമങ്ങളിൽ ഇത്തരത്തിലുള്ള നിരവധി ചിത്രങ്ങളും വീഡിയോകളും ആണ് പ്രചരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള ഒരു വീഡിയോ ക്രിയേറ്റർ ആണ് നന്ദൂട്ടി. തന്റെ ഈ ക്രിസ്മസ് കാലം ആഘോഷിക്കാൻ തന്നെയാണ് നന്ദൂട്ടിയും തീരുമാനിച്ചിരിക്കുന്നത്. ദിവസങ്ങൾക്ക് മുൻപ് തന്നെ നന്ദൂട്ടി തന്റെ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. വ്യത്യസ്തമാർന്ന ക്രിസ്മസ് അനുബന്ധ വേഷങ്ങൾ ധരിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ ചിത്രങ്ങൾ പങ്കുവെച്ച നന്ദൂട്ടി, തന്റെ ആരാധകരുടെ ഹൃദയം കീഴടക്കി.

Baby dancing in christmas dress viral video

സാന്റ ക്ലോസിനൊപ്പമുള്ള ചിത്രങ്ങളും നന്ദൂട്ടി പങ്കുവെക്കുകയുണ്ടായി. ചുവപ്പ് വസ്ത്രത്തിൽ, ക്രിസ്മസ് തൊപ്പി എല്ലാം അണിഞ്ഞ് നന്ദൂട്ടി നൃത്തം ചെയ്യുന്നതിന്റെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ ആകർഷിച്ചിരിക്കുകയാണ്. സാധാരണ എല്ലാവരും ക്രിസ്മസ് കരോൾ ഗാനങ്ങൾ ഈ വേളയിൽ നൃത്തം ചെയ്യാറുള്ളതെങ്കിൽ, അവരിൽ നിന്ന് വ്യത്യസ്തമായി ‘ബുട്ട ബൊമ്മ’ എന്ന ഹിറ്റ് ഗാനത്തിനാണ് നന്ദൂട്ടി നൃത്തം ചെയ്തിരിക്കുന്നത്.

ആളുകൾ എല്ലാവരും തന്നെ ഈ വീഡിയോ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. വീഡിയോ കണ്ട പ്രേക്ഷകർ എല്ലാവരും തന്നെ തങ്ങളുടെ സന്തോഷം കമന്റ് ബോക്സിൽ അറിയിക്കുകയും ചെയ്തു. വീഡിയോ കൂടാതെ, തന്റെ ക്രിസ്മസ് കാല ചിത്രങ്ങൾ പങ്കുവെക്കുന്നത് നന്ദൂട്ടി തുടർന്നുകൊണ്ടിരിക്കുകയാണ്. ഈ ക്രിസ്മസ്ക്കാലം സോഷ്യൽ മീഡിയ നന്ദൂട്ടി സ്വന്തമാക്കിയെന്നാണ് കുഞ്ഞി പെണ്ണിന്റെ ആരാധകർ പറയുന്നത്.

Baby dancing in christmas dress viral video