ഈ കാറിന്റെ ഗിയർ ഒന്നും അത്ര ഉറപ്പ് പോര!! പയ്യന്റെ കാർ റിവ്യൂ വിഡിയോ വൈറൽ

Baby boy XUV review viral video : സോഷ്യൽ മീഡിയയിലെ കുട്ടി വീഡിയോ ക്രിയേറ്റർമാർക്കിടയിൽ ഏറെ ജനപ്രീതിയുള്ള ഒരാളാണ് ചീകു യാദവ്. തന്റെ പിതാവിന് ഒപ്പം ഉള്ള രസകരമായ സംഭാഷണങ്ങളുടെ വീഡിയോ ആണ് ഈ കുട്ടി താരത്തിന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ പങ്കുവെക്കാറുള്ളത്.

ഇത്തരത്തിൽ, പിതാവിന്റെ കാറ് റിവ്യൂ ചെയ്യുന്ന ചീകുവിന്റെ വീഡിയോ വൈറൽ ആയിരിക്കുകയാണ്. പലപ്പോഴും പിതാവിനോട് തന്റെ സംശയങ്ങൾ ചോദിക്കുന്ന ചീകുവിനെ വീഡിയോകളിൽ കാണാറുണ്ട്. അതേസമയം, ഓരോ കാര്യത്തിലും മകന്റെ അഭിപ്രായം അറിയാനുള്ള ആഗ്രഹം കൊണ്ടുതന്നെ, അവൻ പറയുന്നത് അബദ്ധങ്ങൾ ആണെങ്കിൽ കൂടി അവനോട് ചോദ്യങ്ങൾ ചോദിക്കുകയും, കുട്ടി പറയുന്ന മറുപടികൾ വീഡിയോ ആയി പകർത്തുന്നതും പിതാവ് സുനിൽ ആണ്.

ഇപ്പോൾ, വൈറൽ ആയിരിക്കുന്ന വീഡിയോയിൽ അച്ഛന്റെ പുതിയ എസ്യുവിയെ കുറിച്ചുള്ള തന്റെ അഭിപ്രായങ്ങൾ പങ്കുവെച്ചിരിക്കുകയാണ് കുട്ടി ചീകു. മുതിർന്ന കാർ റിവ്യൂവേഴ്സിനെ പോലെ തന്നെ കാറിന്റെ പോസിറ്റീവ് വശങ്ങളാണ് ചീകു ആദ്യം പങ്കുവെച്ചത്. ഇത് ഒരു മീഡിയം എസ്യുവി ആണെന്നും, കാറിന്റെ പവർ സ്റ്റിയറിങ്, ഡോർ, സീറ്റ്, ഹാൻഡ് ലോക്ക് തുടങ്ങി എല്ലാ കാര്യങ്ങളെക്കുറിച്ചും ചീകു തന്റെ അഭിപ്രായങ്ങൾ പറയുന്നു. ശേഷം, തന്റെ കാറിന്റെ നെഗറ്റീവ് വശങ്ങൾ എന്തൊക്കെയെന്ന്

പിതാവ് മകനോട് ചോദിക്കുന്നുണ്ട്. ഈ കാറിന്റെ യഥാർത്ഥ പ്രശ്നം അതിന്റെ ഗിയർ ആണ് എന്നായിരുന്നു പയ്യന്റെ മറുപടി. അതിന്റെ കാരണവും അവൻ വിശദീകരിക്കുന്നു. ചീകു പറയുന്ന കാര്യങ്ങൾ കാഴ്ചക്കാരിൽ ചിരി പടർത്തുന്നുണ്ടെങ്കിലും, ചീകുവിന്റെ സീരിയസ് സംഭാഷണങ്ങൾ കാഴ്ചക്കാരിൽ കൗതുകം ജനിപ്പിക്കുകയും ചെയ്യുന്നു. സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ള വീഡിയോ കാണാം

Read Also: കുഞ്ഞൻ ഒരു പെണ്ണ് കാണാൻ പോയതാ!! വീഡിയോ വൈറൽ

Baby boy XUV review viral video

CarViral Kidviral video
Comments (0)
Add Comment