കുഞ്ഞൻ ഒരു പെണ്ണ് കാണാൻ പോയതാ!! വീഡിയോ വൈറൽ

Baby boy acting like kunjikoonan movie scene viral video : മലയാളത്തിന്റെ ജനപ്രിയ നടൻ ദിലീപ് അവതരിപ്പിച്ചതിൽ വെച്ച് ഏറ്റവും ശ്രദ്ധേയമായ കഥാപാത്രങ്ങളിൽ ഒന്നാണ് ശശി ശങ്കർ സംവിധാനം ചെയ്ത ‘കുഞ്ഞിക്കൂനൻ’ എന്ന ചിത്രത്തിലെ ദിലീപിന്റെ കുഞ്ഞൻ എന്ന കഥാപാത്രം. വളരെ വ്യത്യസ്തവും രസകരവുമായ രീതിയിലാണ് ദിലീപ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.

ഈ കഥാപാത്രത്തെ ധാരാളം ആളുകൾ അനുകരിക്കാറുണ്ട്. എന്നാൽ, ഇപ്പോൾ ഒരു അഞ്ചാം ക്ലാസുകാരൻ കുഞ്ഞൻ ആയി എത്തിയപ്പോൾ, അത് സോഷ്യൽ മീഡിയയിൽ ശ്രദ്ധ ആകർഷിച്ചിരിക്കുകയാണ്. സോഷ്യൽ മീഡിയയിലെ വീഡിയോ ക്രിയേറ്റർ ആയ ജിൻസി അബി ആണ് ദിലീപിന്റെ ജനപ്രിയ കഥാപാത്രത്തെ അനുകരിച്ചിരിക്കുന്നത്. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്തു.

കുഞ്ഞൻ ഒരു പെണ്ണ് കാണാൻ പോയതാ!! വീഡിയോ വൈറൽ | Baby boy acting like kunjikoonan movie scene viral video

‘കുഞ്ഞിക്കൂനൻ’ എന്ന ചിത്രത്തിൽ പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച ഒരു പെണ്ണുകാണൽ രംഗമാണ് ഈ കൊച്ചു പയ്യൻ റി-ക്രീയേറ്റ് ചെയ്തിരിക്കുന്നത്. വസ്ത്രധാരണത്തിലും മേക്കോവറിലും പയ്യൻ തന്നാലാവും വിധം കുഞ്ഞൻ എന്ന കഥാപാത്രത്തെ കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്. പയ്യന്റെ വളരെ രസകരമായ അഭിനയവും അവതരണവും വീഡിയോയിലേക്ക് പ്രേക്ഷകരെ ആകർഷിപ്പിക്കുന്നു.

കാഴ്ചക്കാരിൽ നിന്ന് നല്ല പ്രതികരണമാണ് ഈ വീഡിയോക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. 2002-ൽ പുറത്തിറങ്ങിയ  ‘കുഞ്ഞിക്കൂനൻ’-ൽ ദിലീപ് ഇരട്ട കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചത്. ഈ ചിത്രത്തിലെ ദിലീപിന്റെ പ്രകടനത്തിന് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും പ്രശംസ ലഭിച്ചിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്ന വീഡിയോ കാണാം.

Read Also: സ്ട്രീറ്റ് ഫോട്ടോഗ്രാഫറുടെ മുന്നിൽ പോസ് ചെയ്യുന്ന കുഞ്ഞാവ!! ഒരു ക്യൂട്ട് സ്മൈൽ പോസ്

Baby boy acting like kunjikoonan movie scene viral video

babyViral Kidviral video
Comments (0)
Add Comment