ശ്രീലങ്കക്കെതിരെ 3 മത്സരങ്ങൾ അടങ്ങിയ ഏകദിന പരമ്പരയിൽ ഇന്ത്യ 2-0 ത്തിന് പരാജയപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ 27 വർഷത്തിന് ഇടയിൽ ഇത് ആദ്യമായാണ് ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം പരാജയം ഏറ്റുവാങ്ങുന്നത്. 10 വർഷത്തിന് ശേഷം ശ്രീലങ്കയ്‌ക്കെതിരെ തുടർച്ചയായ ഏകദിനങ്ങൾ ഇന്ത്യ തോൽക്കുകയും ചെയ്തു.
ഇങ്ങനെയൊക്കെയാണെങ്കിലും ശ്രീലങ്കയേക്കാൾ മികച്ച നിലവാരമുള്ള താരങ്ങളുള്ള ഇന്ത്യയാണ് ഐസിസി റാങ്കിങ്ങിൽ ലോകത്തെ ഒന്നാം നമ്പർ ടീം. എന്നാൽ നിലവാരമുള്ള താരങ്ങൾ ഉണ്ടായിട്ടും സ്പിന്നിന് അനുകൂലമായ പിച്ചിൽ ശ്രീലങ്കൻ സ്പിന്നർമാരെ നേരിടാൻ ഇന്ത്യക്കായില്ല. പ്രത്യേകിച്ച് ക്യാപ്റ്റൻ രോഹിത് ശർമ്മ ആക്രമണാത്മകമായി കളിച്ച് മികച്ച തുടക്കം നൽകിയെങ്കിലും അത് മുതലാക്കാൻ മധ്യനിരക്ക് സാധിച്ചില്ല. വിരാട് കോഹ്ലിയുടെ മോശം ഫോം ഇന്ത്യയുടെ തോൽവിയിൽ പ്രധാന കാരണമായി മാറുകയും ചെയ്തു.
തൻ്റെ 15 വർഷത്തെ ഏകദിന കരിയറിൽ ആദ്യമായി വിരാട് കോഹ്‌ലിയെ സ്പിന്നർമാർ 3 മത്സരങ്ങളിലും എൽബിഡബ്ല്യുവിൽ പുറത്താക്കി. ഇന്ത്യൻ ടീമിൽ സ്പിന്നിനെ ഏറ്റവും മികച്ച രീതിയിൽ കളിക്കുന്ന താരമാണ് കോലി. ഈ പരമ്പരയിൽ രോഹിത് ശർമ്മയ്ക്ക് ശേഷം അക്സർ പട്ടേലാണ് ഇന്ത്യക്കായി മികച്ച ബാറ്റിംഗ് പ്രകടനം നടത്തിയതെന്ന് ആകാശ് ചോപ്ര പറഞ്ഞു. മധ്യ ഓവറുകളിൽ ഏറെ പ്രതീക്ഷിച്ചിരുന്ന വിരാട് കോഹ്‌ലിയെ സ്പിന്നർമാർ തുടർച്ചയായി 3 തവണ പുറത്താക്കിയത് തന്നെ അത്ഭുതപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.
“വിശ്വസിച്ചാലും ഇല്ലെങ്കിലും, രോഹിത് ശർമ്മയ്ക്ക് ശേഷം ഈ പരമ്പരയിലെ ഞങ്ങളുടെ രണ്ടാമത്തെ മികച്ച ബാറ്റ്‌സ്മാനാണ് അക്‌സർ പട്ടേൽ. മറുവശത്ത് വിരാട് കോഹ്‌ലി 3 ഇന്നിംഗ്‌സുകളിൽ നിന്ന് 3 തവണ സ്പിന്നർമാർക്കെതിരെ എൽബിഡബ്ല്യു മോഡിൽ പുറത്തായി. അവസാനമായി സംഭവിച്ചത് എനിക്ക് ഓർമയില്ല. ഈ പരമ്പരയിൽ അദ്ദേഹം തെറ്റായ ലൈൻ കളിച്ചു” ചോപ്ര പറഞ്ഞ. Axar Patel was better batter than Virat Kohli by Akash Chopra verdict