മാതാപിതാക്കളുടെ സ്വത്ത് മക്കളുടെ പേരിലേക്ക് മാറ്റുന്നത് എങ്ങനെ? 2026-ലെ ലളിതമായ നിയമനടപടികൾ അറിയാം..!! How to Transfer Property from Parents to Children
മാതാപിതാക്കളുടെ പേരിലുള്ള ഭൂമിയും വീടും മക്കളുടെ പേരിലേക്ക് മാറ്റാൻ തയ്യാറെടുക്കുന്നവർ ആണോ നിങ്ങൾ. അതിനായുള്ള നിയമപരമായ മാർഗങ്ങൾ അറിയാം. സമ്മാനാധാരം (Gift Deed), വിൽപത്രം (Will), വിൽപ്പനാധാരം (Sale Deed) തുടങ്ങിയവയിലൂടെ സ്വത്ത് കൈമാറ്റം ചെയ്യാം. ഓരോ രീതിക്കും വ്യത്യസ്തമായ നിയമനടപടികളും ചെലവുകളും ഉണ്ട്. അതിനാൽ സ്വത്ത് കൈമാറ്റം ചെയ്യുന്നതിന് മുമ്പ് അനുയോജ്യമായ മാർഗം തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്. മാതാപിതാക്കൾ ജീവിച്ചിരിക്കുമ്പോൾ മക്കൾക്ക് സ്വത്ത് കൈമാറാൻ സാധാരണയായി ഉപയോഗിക്കുന്ന മാർഗമാണ് സമ്മാനാധാരം. പ്രതിഫലം വാങ്ങാതെ സ്വത്ത് മക്കൾക്ക് നൽകുന്നതാണ്…