“ആദ്യ 10 മിനിറ്റ് നഷ്ടപ്പെടുത്തരുത്” പ്രേക്ഷകർക്ക് മുന്നറിയിപ്പ് നൽകി ‘ലിയോ’ സംവിധായകൻ ലോകേഷ് കനകരാജ്
Lokesh Kanagaraj Leo Movie Interview : വിജയ് ആരാധകർ ഏറെ ആകാംക്ഷയോടെയും പ്രതീക്ഷയോടെയും കാത്തിരിക്കുന്ന ചിത്രമാണ് ‘ലിയോ’. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം ഒക്ടോബർ 19-ന് റിലീസിന് തയ്യാറെടുക്കുകയാണ്. ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. ഇപ്പോൾ സംവിധായകൻ ലോകേഷ് ആരാധകർക്ക് ഒരു മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ഒരു തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സംവിധായകൻ, പ്രേക്ഷകർക്ക് ഒരു നിർദ്ദേശം നൽകിയത്. കഴിഞ്ഞ വർഷത്തെ ഒക്ടോബർ മാസം മുതൽ ഈ വർഷത്തെ ഒക്ടോബർ മാസം…