ഇത് ഞങ്ങളുടെ പാരമ്പര്യം!! മമ്മൂട്ടി കുടുംബത്തോടൊപ്പം സുരേഷ് ഗോപിയുടെ മക്കൾ
മലയാള സിനിമ ലോകത്ത് നടൻ സുരേഷ് ഗോപി വളരെ അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന വ്യക്തികളിൽ ഒരാളാണ് മമ്മൂട്ടി. ഇരുവരുടെയും കുടുംബങ്ങളും ഈ ബന്ധവും സ്നേഹവും നിലനിർത്തുന്നു. സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹത്തിന് മമ്മൂട്ടിയും ഭാര്യ സുൽഫത്തും, വിവാഹത്തിന് തലെ ദിവസം തന്നെ ഗുരുവായൂരിൽ എത്തിച്ചേർന്നിരുന്നു. ദുൽഖർ സൽമാനും ഗുരുവായൂരിൽ എത്തും എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും, അദ്ദേഹത്തിന് എത്തിച്ചേരാൻ സാധിച്ചിരുന്നില്ല. എന്നാൽ, കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന ഭാഗ്യ സുരേഷിന്റെ വെഡിങ് റിസപ്ഷനിൽ മമ്മൂട്ടിയും ദുൽഖർ സൽമാനും…