ഗാലറി പരതിയപ്പോൾ കണ്ട കാഴ്ച പങ്കുവെച്ച് നടി അശ്വതി ശ്രീകാന്ത്

Aswathy Sreekanth shared Kavya Madhavan throwback viral photo : ടെലിവിഷൻ പ്രേക്ഷകർക്ക് പരിചിതയായ താരമാണ് അശ്വതി ശ്രീകാന്ത്. അവതാരികയായി പ്രേക്ഷകർക്ക് മുന്നിൽ എത്തിയ അശ്വതി, പിന്നീട് സിറ്റ്കോം ടെലിവിഷൻ പരമ്പരയായ ‘ചക്കപ്പഴം’-ത്തിലൂടെ അഭിനേതാവായും അശ്വതി ശ്രീകാന്ത് പ്രേക്ഷകർക്ക് മുന്നിൽ എത്തി. ഇന്ന് വ്യത്യസ്ത മേഖലകളിൽ സജീവമാണ് അശ്വതി.

‘കുഞ്ഞെൽദോ’, ‘തീപ്പൊരി ബെന്നി’ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുള്ള അശ്വതി ശ്രീകാന്ത്, എഴുത്തുകാരി എന്ന നിലക്കും തന്റെ കഴിവ് പ്രകടിപ്പിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ അശ്വതി, കഴിഞ്ഞ ദിവസം പങ്കുവെച്ച ചിത്രം ഇപ്പോൾ ഇന്റർനെറ്റ് ലോകത്ത് വൈറൽ ആയിരിക്കുകയാണ്. മലയാളികളുടെ ഇഷ്ട നായിക കാവ്യ മാധവനൊപ്പമുള്ള ഒരു ചിത്രമാണ് അശ്വതി ശ്രീകാന്ത് പങ്കുവെച്ചിരിക്കുന്നത്.

ഗാലറി പരതിയപ്പോൾ കണ്ട കാഴ്ച പങ്കുവെച്ച് നടി അശ്വതി ശ്രീകാന്ത് | Aswathy Sreekanth shared Kavya Madhavan throwback

ഈ ചിത്രം ഒരുപാട് വർഷങ്ങൾക്ക് മുൻപ് പകർത്തിയതാണ്. തന്റെ ഗാലറി പരതിയപ്പോൾ കണ്ട ചിത്രമാണ് ഇത് എന്ന് ചിത്രം പങ്കുവെച്ചതിനൊപ്പം അശ്വതി ശ്രീകാന്ത് കുറിച്ചു. ചിത്രത്തിൽ കാവ്യ മാധവന്റെ ഒപ്പം അശ്വതി ശ്രീകാന്തും അശ്വതിയുടെ സുഹൃത്ത് ശാന്തിനിയും നിൽക്കുന്നത് കാണാം. എന്തുതന്നെയായാലും ഈ പഴയകാല ചിത്രം കാഴ്ചക്കാരിൽ കൗതുകം ജനിപ്പിച്ചിരിക്കുന്നു.

മികച്ച നടിക്കുള്ള കേരള സംസ്ഥാന ടെലിവിഷൻ പുരസ്കാരം നേടിയിട്ടുള്ള നടിയാണ് അശ്വതി ശ്രീകാന്ത്. അതേസമയം, മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്രം പുരസ്കാരം നേടിയിട്ടുള്ള നടിയാണ് കാവ്യ മാധവൻ. അതായത്, രണ്ട് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാര ജേതാക്കളുടെ ഒരു പഴയകാല ഒത്തുചേരൽ ആയി വരെ ഈ ചിത്രത്തെ ആളുകൾ വിശേഷിപ്പിക്കുന്നു. 

Read Also: മീര നന്ദന്റെ വിവാഹ നിശ്ചയം, താരലോകത്ത് നിന്ന് കാവ്യ മാധവൻ ഉൾപ്പടെ അടുത്ത സുഹൃത്തുക്കൾ മാത്രം

Aswathy Sreekanth shared Kavya Madhavan throwback viral photo

Aswathy SreekanthKavya Madhavanviral Photos
Comments (0)
Add Comment