Antony Varghese new movie with Malaikottai Valiban producer

പിറന്നാൾ ദിനത്തിൽ ആന്റണി വർഗീസിന്റെ ബിഗ് പ്രൊജക്റ്റ് പ്രഖ്യാപനം

Antony Varghese new movie. Malaikottai Valiban producer. Antony Varghese Birthday

Antony Varghese new movie reveald in his birthday : മലയാള സിനിമ ലോകത്തെ യുവതാരമായ ആന്റണി വർഗീസ് ഇന്ന് തന്റെ ജന്മദിനം ആഘോഷിക്കുകയാണ്. ആരാധകരും മലയാള സിനിമ ലോകത്തെ സഹപ്രവർത്തകരും അദ്ദേഹത്തിന് സോഷ്യൽ മീഡിയയിലൂടെ ജന്മദിന ആശംസകൾ അറിയിക്കുന്നു. ഒരു ബിഗ് അപ്ഡേറ്റ് ആണ്

ജന്മദിനത്തിൽ ആന്റണി വർഗീസ് പങ്കുവെച്ചിരിക്കുന്നത്. ആന്റണി വർഗീസ് നായകനായി എത്തിയ ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രമായ ‘ആർഡിഎക്സ്‘ ഗംഭീര വിജയമാണ് നേടിയത്. ഇതിന് പിന്നാലെ സോഫിയ പോൾ നിർമ്മിക്കുന്ന പുതിയ ചിത്രം ഉൾപ്പെടെ ആന്റണി വർഗീസിന്റെ പുതിയ പ്രോജക്ടുകൾ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഇപ്പോൾ അദ്ദേഹത്തിന്റെ മറ്റൊരു ഗംഭീര പ്രൊജക്റ്റ് അപ്ഡേറ്റ് ആണ് പുറത്തുവന്നിരിക്കുന്നത്.

Antony Varghese new movie with Malaikottai Valiban producer
പിറന്നാൾ ദിനത്തിൽ ആന്റണി വർഗീസിന്റെ ബിഗ് പ്രൊജക്റ്റ് പ്രഖ്യാപനം | Antony Varghese new movie

മലയാള സിനിമ ലോകം ആവേശത്തോടെ കാത്തിരിക്കുന്ന മോഹൻലാലിന്റെ ‘മലൈക്കോട്ടൈ വാലിബൻ’ എന്ന ചിത്രത്തിന് ശേഷം,  ‘മലൈക്കോട്ടൈ വാലിബൻ’-ന്റെ നിർമ്മാതാക്കളായ ഷിബു ബേബി ജോൺ, കൊച്ചുമോൻ സെഞ്ചുറി, ജേക്കബ് കെ ബാബു തുടങ്ങിയവർ ഒരുമിച്ച പ്രൊഡക്ഷൻ ബാനർസിന്റെ നിർമ്മാണത്തിലെ രണ്ടാമത്തെ പ്രോജക്ട് ആണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. ആന്റണി വർഗീസ് പെപ്പെ ആണ് ഈ ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തിൽ എത്തുന്നത്.

Antony Varghese new movie with Malaikottai Valiban producer

ആന്റണി വർഗീസ് ഒരു പ്രധാന വേഷത്തെ അവതരിപ്പിച്ച ‘ചാവേർ’ ഇപ്പോൾ തീയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്നു. ഈ ചിത്രത്തിന്റെ സംവിധായകനായ ടിനു പാപ്പച്ചൻ, ചാവേറിലെ ആന്റണി വർഗീസിന്റെ കഥാപാത്രത്തിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹത്തിന് ജന്മദിന ആശംസകൾ നേർന്നത്. ആരാധകരും തങ്ങളുടെ ഇഷ്ട താരത്തിന് ജന്മദിന ആശംസകൾ അറിയിച്ചു കൊണ്ടിരിക്കുന്നു. 

Read Also: നായകനായി എത്തിയ സിനിമകൾ എല്ലാം സൂപ്പർഹിറ്റ്!! ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ഈ ആക്ഷൻ സ്റ്റാർ ആരാണെന്ന് മനസ്സിലായോ

‘ആർഡിഎക്സ്’ വിജയത്തിന് പിന്നാലെ വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ പുതിയ നാല് സിനിമകൾ പ്രഖ്യാപിച്ച് സോഫിയ പോൾ