ക്ലൈമാക്സ് രംഗത്തിൽ ഉള്ളത് ദുൽഖർ സൽമാൻ അല്ല, വെളിപ്പെടുത്തലുമായി ‘ബാംഗ്ലൂർ ഡേയ്സ്’ സംവിധായിക

Anjali Menon revelation about Dulquer Salmaan climax of Bangalore Days : ദുൽഖർ സൽമാൻ, ഫഹദ് ഫാസിൽ, നസ്രിയ, പാർവതി, നിവിൻ പോളി തുടങ്ങിയ യുവനിരയെ അണിനിരത്തി അഞ്ജലി മേനോൻ ഒരുക്കിയ റൊമാന്റിക് കോമഡി – ഡ്രാമയാണ് ‘ബാംഗ്ലൂർ ഡേയ്സ്’. 2014-ൽ പുറത്തിറങ്ങിയ അൻവർ റഷീദ് നിർമ്മിച്ച ഈ ചിത്രം വലിയ പ്രേക്ഷക സ്വീകാര്യതയാണ് നേടിയത്.

ചിത്രത്തിലെ പ്രകടനത്തിന് ദുൽഖർ സൽമാൻ ഉൾപ്പെടെയുള്ള താരങ്ങൾ ആരാധകരുടെ പ്രശംസ പിടിച്ചു പറ്റുകയും ചെയ്തു. എന്നാൽ, ഇപ്പോൾ IMDb-ക്ക്‌ നൽകിയ ഒരു അഭിമുഖത്തിൽ ‘ബാംഗ്ലൂർ ഡേയ്സ്’-ന്റെ ക്ലൈമാക്സ് രംഗവുമായി ബന്ധപ്പെട്ട ഒരു വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് സംവിധായിക അഞ്ജലി മേനോൻ. ക്ലൈമാക്സിലെ  ദുൽഖർ സൽമാന്റെ ബൈക്ക് റേസ് ചിത്രീകരിക്കാൻ ബഡ്ജറ്റ് ഒതുങ്ങാതെ വന്നതോടെ

Anjali Menon revelation about Dulquer Salmaan climax of Bangalore Days

പൂനെയിലെ ഒരു സൂപ്പർ ക്രോസ് റേസ് ചിത്രീകരിക്കാൻ അണിയറ പ്രവർത്തകർ തീരുമാനിക്കുകയായിരുന്നു. തുടർന്ന്, നാഷണൽ ചാമ്പ്യൻ ആയ അരവിന്ദ് കെപിയുടെ ബൈക്ക് റേസ് റിയൽ ആയി ക്യാമറയിൽ പകർത്താൻ തീരുമാനിക്കുകയായിരുന്നു. ദുൽഖർ സൽമാന്റെ പകരം അരവിന്ദ് കെപിയുടെ ഒറിജിനൽ റേസ് ചിത്രീകരിക്കാൻ തീരുമാനിച്ചെങ്കിലും, ആദ്യ റേസിൽ നിർഭാഗ്യവശാൽ അരവിന്ദ് പരാജയപ്പെടുകയായിരുന്നു.

Anjali Menon revelation about Dulquer Salmaan climax of Bangalore Days

ശേഷം, അരവിന്ദിന്റെ ശേഷിച്ച അവസാന റേസ് ചിത്രീകരിക്കുകയും, ഭാഗ്യവശാൽ അരവിന്ദ് അതിൽ വിജയിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ രണ്ട് റേസിൽ നിന്നും രംഗങ്ങൾ ഇടകലർത്തുകയും, ഡ്രാമ കൊണ്ടു വരാൻ ദുൽഖറിന്റെ രംഗങ്ങൾ ഉൾപ്പെടുത്തുകയും ചെയ്താണ് ക്ലൈമാക്സിലെ ബൈക്ക് റേസ് ചിത്രീകരിച്ചത് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായക അഞ്ജലി മേനോൻ.

Read Also: ഓമനയുടെ ശബ്ദമായ ജോമോൾ!! വിശേഷങ്ങൾ പങ്കുവെച്ച് മലയാളികളുടെ പ്രിയതാരം

dulquer salmaaninterviewMovie
Comments (0)
Add Comment