Aniyathipravu actor Deva Prasad marriage: സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ജനപ്രിയ പരമ്പരയായ ‘അനിയത്തിപ്രാവ്’-ൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടൻ ദേവ പ്രസാദ് വിവാഹിതനായി. പരമ്പരയിൽ ശ്രീകാന്ത് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ദേവ പ്രസാദിന്റെ, കരിയറിലെ ആദ്യ പരമ്പരയാണ് ‘അനിയത്തിപ്രാവ്’.
ഈ പരമ്പരയിലൂടെ കുടുംബ പ്രേക്ഷകരുടെ പ്രീതി പിടിച്ചുപറ്റിയ ദേവ പ്രസാദ്, ഇപ്പോൾ തന്റെ ജീവിതത്തിലെ ഒരു സന്തോഷ നിമിഷം ആരാധകരുമായി പങ്കുവെച്ചിരിക്കുന്നു. താൻ വിവാഹിതനാകാൻ പോകുന്നു എന്നതിന്റെ സൂചന ദേവ പ്രസാദ് നേരത്തെ തന്നെ നൽകിയിരുന്നു. ഇപ്പോൾ, താരത്തിന്റെ വിവാഹ വീഡിയോയും ചിത്രങ്ങളും പുറത്തുവന്നിരിക്കുകയാണ്. പാലക്കാട് പട്ടാമ്പി സ്വദേശിയാണ്
ദേവ പ്രസാദ്. അദ്ദേഹം വിവാഹം കഴിച്ചിരിക്കുന്നത് പട്ടാമ്പി സ്വദേശിനിയായ ധന്യയെയാണ്. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചാണ് വിവാഹ ചടങ്ങുകൾ നടന്നത്. തുടർന്ന് ക്ഷണിതാക്കൾക്ക് വിവാഹ സൽക്കാരം ഒരുക്കുകയും ചെയ്തു. ‘അനിയത്തിപ്രാവ്’ പരമ്പരയിലെ താരങ്ങളും, ഇരുവരുടെയും കുടുംബ മിത്രാദികളും വിവാഹ സൽക്കാരത്തിൽ ഒത്തുചേർന്നു.
‘അനിയത്തിപ്രാവ്’ പരമ്പരയിൽ തോന്നൂര്‍ക്കര ഗ്രാമത്തിലെ പഞ്ചായത്ത് പ്രസിഡണ്ട് ആയ ശ്രീകാന്ത് എന്ന കഥാപാത്രത്തെ ആണ് ദേവ പ്രസാദ് അവതരിപ്പിക്കുന്നത്. ഈ കഥാപാത്രവും പരമ്പരയും പ്രേക്ഷകർ ഏറ്റെടുത്തതിനാൽ തന്നെ താരത്തിന്റെ വിവാഹവാർത്ത ആരാധകരെ സംബന്ധിച്ചിടത്തോളം സന്തോഷം നൽകുന്നതായിരുന്നു. വിവാഹ ചിത്രങ്ങളും വീഡിയോകളും കണ്ട് ആരാധകർ, താരത്തിന് ആശംസകൾ അറിയിക്കുന്ന തിരക്കിലാണ്.
Read Also: തുളസി മാല അണിഞ്ഞ് ലളിതമായ ചടങ്ങിൽ വിവാഹിതയായി സീരിയൽ താരം ലക്ഷ്മി നന്ദൻ