ഇത് ചരിത്ര വിജയം, പെർത്ത് ടെസ്റ്റിൽ ഓസ്‌ട്രേലിയയെ 295 റൺസിന് തകർത്ത് ഇന്ത്യ
പെർത്തിൽ നടന്ന ബോർഡർ-ഗവാസ്‌കർ ട്രോഫി സീരിസിലെ ആദ്യ ടെസ്റ്റിൽ ഓസ്‌ട്രേലിയയെ 295 റൺസിന് തകർത്ത്, അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ടീം ഇന്ത്യ 1-0ന് മുന്നിലെത്തി. രോഹിത് ശർമ്മ, രവീന്ദ്ര ജഡേജ, ആർ അശ്വിൻ തുടങ്ങിയ പ്രധാന താരങ്ങൾ ഇല്ലാതിരുന്നിട്ടും, ജസ്പ്രീത് ബുംറയുടെ നേതൃത്വത്തിലുള്ള ടീം നാല് ദിവസത്തിനുള്ളിൽ അവസാനിപ്പിച്ച ആധിപത്യ പ്രകടനത്തിലൂടെ വിമർശകരെ നിശബ്ദരാക്കി. മത്സരത്തിൽ ഒന്നാം ഇന്നിങ്സിൽ ഇന്ത്യയുടെ ബാറ്റിംഗ് നിര തകർന്നു, 150 റൺസ് മാത്രമാണ് ടോട്ടൽ കണ്ടെത്താനായത്. എന്നിരുന്നാലും, ഇന്ത്യൻ ബൗളർമാർ സ്ഥിതി…