സഞ്ജു സാംസണും ഋഷഭ് പന്തിനും പുതിയ ഐപിഎൽ ഓഫർ!! ക്യാപ്റ്റൻസി ഉൾപ്പടെ വാഗ്ദാനം

ഐപിഎൽ 2025-ന് മുന്നോടിയായി ഒരു മെഗാ താരലേലം നടക്കുന്നതിനാൽ തന്നെ, ഓരോ ഫ്രാഞ്ചൈസികളും ടീമിൽ കാര്യമായ അഴിച്ചുപണികൾക്കാണ് ശ്രമങ്ങൾ നടത്തുന്നത്. താരലേലത്തിന് മുന്നേ തന്നെ ഡ്രാഫ്റ്റ് വഴി തങ്ങൾ ലക്ഷ്യം വെക്കുന്ന കളിക്കാരെ സ്വന്തമാക്കാൻ ഫ്രാഞ്ചൈസികൾ ശ്രമിക്കുന്നു. ഇത്തരം വാർത്തകളിൽ ഇപ്പോൾ നിറഞ്ഞുനിൽക്കുന്നത് രണ്ട് ഇന്ത്യൻ വിക്കറ്റ് കീപ്പർമാരുടെ പേരുകൾ ആണ്.  ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ ഋഷഭ് പന്ത്, ഫ്രാഞ്ചൈസി വിടും എന്ന അഭ്യൂഹങ്ങൾ ശക്തമായിരിക്കുകയാണ്. ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ്, ഫ്രാഞ്ചൈസി വിട്ടു പുതിയ ഒരു ടീമിലേക്ക്…

രഞ്ജിത്ത് ഇസ്രായേൽ: ദുരന്ത മുഖങ്ങളിൽ പ്രതീക്ഷയുടെയും വീരത്വത്തിൻ്റെയും വിളക്കുമാടം

ഇന്ത്യയിലുടനീളമുള്ള പ്രകൃതിക്ഷോഭങ്ങളിൽ രക്ഷാപ്രവർത്തനങ്ങളോടുള്ള അചഞ്ചലമായ പ്രതിബദ്ധതയിലൂടെ രഞ്ജിത്ത് ഇസ്രായേൽ പ്രത്യാശയുടെയും ധീരതയുടെയും പ്രതീകമായി ഉയർന്നു. ‘ദുരന്ത മുഖങ്ങളിലെ രക്ഷകൻ’ എന്നറിയപ്പെടുന്ന രഞ്ജിത്തിൻ്റെ അസാമാന്യ ധൈര്യവും സേവനബോധവും എല്ലാവരെയും വിസ്മയിപ്പിച്ചിട്ടുണ്ട്. ഉത്തര കന്നഡ ജില്ലയിലെ ശിരൂരിൽ മണ്ണിടിച്ചിലിൽ കുടുങ്ങിയ മലയാളി ഡ്രൈവർ അർജുനെ രക്ഷിക്കാനുള്ള രക്ഷാദൗത്യത്തിൽ അദ്ദേഹത്തിൻ്റെ സമീപകാല നേതൃത്വം, സപ്പോർട്ട് ടീമുകളെ അണിനിരത്താനും ഏകോപിപ്പിക്കാനുമുള്ള അസാമാന്യമായ കഴിവ് പ്രകടിപ്പിച്ചു. പട്ടാളത്തിൽ ചേരുക എന്ന നടക്കാത്ത സ്വപ്നത്തിൽ നിന്നാണ് രഞ്ജിത്തിൻ്റെ ദുരന്ത മുഖത്തെ നായകനാകാനുള്ള യാത്ര തുടങ്ങിയത്. 21-ാം…

ചന്ദ്രൻ്റെ ദക്ഷിണധ്രുവത്തിൽ പോലും ബാറ്റ് ചെയ്യാൻ കഴിയും, സഞ്ജു സാംസണെ കുറിച്ച് ഗംഭീർ പറഞ്ഞ വാക്കുകൾ വൈറൽ

ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ മലയാളി താരം സഞ്ജു സാംസനെ ശ്രീലങ്കൻ പര്യടനത്തിലെ ഏകദിന പരമ്പരക്കുള്ള സ്ക്വാഡിൽ നിന്ന് ഒഴിവാക്കിയത് ഇപ്പോഴും വലിയ ചർച്ചകൾ നടന്നുകൊണ്ടിരിക്കുന്ന വിഷയമാണ്. ആരാധകരും മുൻ താരങ്ങളും എല്ലാം ഈ തീരുമാനത്തിൽ അവരുടെ എതിർപ്പ് പരസ്യമായി പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നു. ഈ വേളയിൽ ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീർ,  മുൻപൊരിക്കൽ സഞ്ജു സാംസനെ കുറിച്ച് പറഞ്ഞ വാക്കുകൾ വീണ്ടും വൈറൽ ആവുകയാണ്. 2019-ൽ നടന്ന ദക്ഷിണാഫ്രിക്ക എ-ക്കെതിരായ 5 ഏകദിന മത്സരങ്ങൾ അടങ്ങിയ പരമ്പരയിലെ അവസാന മത്സരത്തിൽ,…