സഞ്ജു സാംസൺ വണ്ടർ ക്യാച്ച്, ഇതുപോലെ ഒരു ഫീൽഡ്റെ ഗംഭീർ വിട്ടുകളയില്ല

ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനത്തിലെ ടി20 പരമ്പരക്ക് ഇന്ന് (ശനിയാഴ്ച) തുടക്കമാവുകയാണ്. മത്സരം ഇന്ത്യൻ സമയം രാത്രി 7 മണിക്ക് ആരംഭിക്കും. പല്ലേക്കൽ ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരം, ഗൗതം ഗംഭീറിന്റെ ഇന്ത്യൻ പരിശീലകൻ എന്ന നിലയിലുള്ള അരങ്ങേറ്റം കൂടിയാണ്. അതുകൊണ്ടുതന്നെ ഇന്ത്യയുടെ പ്ലെയിങ് ഇലവനിൽ ആരൊക്കെ ഇടം പിടിക്കും എന്ന് അറിയാൻ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.  ഗൗതം ഗംഭീറിന്റെ കീഴിലുള്ള പരിശീലന സെഷനിന്റെ ചിത്രങ്ങളും വീഡിയോകളും മറ്റും ബിസിസിഐ അവരുടെ സോഷ്യൽ മീഡിയ ഹാൻഡിൽ പങ്കുവെക്കുന്നത്…

“ടി20-കളിലെ എൻ്റെ പ്രകടനം മികച്ചതല്ല” ഇന്ത്യ വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ തുറന്നു പറയുന്നു

വരാനിരിക്കുന്ന ശ്രീലങ്കൻ പര്യടനത്തിലെ ഏകദിന – ടി20 പരമ്പരകളിൽ ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ ചുമതല വഹിക്കുന്നത് ശുഭ്മാൻ ഗിൽ ആണ്. ഏകദിന പരമ്പരയിൽ രോഹിത് ശർമ്മയുടെയും ടി20 യിൽ സൂര്യകുമാർ യാദവിന്റെയും ഡെപ്യൂട്ടി ആയിരിക്കും ഗിൽ. നേരത്തെ, ഇന്ത്യ ജേതാക്കളായ ടി20 ലോകകപ്പിൽ, ടീമിന്റെ ട്രാവലിംഗ് റിസർവുകളിൽ ഒരാളായിരുന്നു ഗിൽ. കഴിഞ്ഞ വർഷം ടി20യിൽ അരങ്ങേറ്റം കുറിച്ച ഗിൽ 19 മത്സരങ്ങളിൽ നിന്ന് ഒരു സെഞ്ചുറിയും മൂന്ന് അർധസെഞ്ചുറിയും സഹിതം 505 റൺസ് നേടിയിട്ടുണ്ട്. കഴിഞ്ഞ വർഷം…

സഞ്ജു സാംസണോ ഋഷഭ് പന്തോ? ശ്രീലങ്കൻ ടി20 പര്യടനത്തിൽ ആരാകും ഇന്ത്യയുടെ വിക്കറ്റ് കീപ്പർ

ശനിയാഴ്ച ആരംഭിക്കുന്ന ശ്രീലങ്കയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ട്വൻ്റി 20 അന്താരാഷ്ട്ര പരമ്പരയിൽ, റിഷഭ് പന്ത്, സഞ്ജു സാംസൺ എന്നിവരിൽ ഒരാളെ കളിപ്പിക്കാനുള്ള ബുദ്ധിമുട്ടുള്ള ചുമതല ഇന്ത്യൻ ടീം പുതിയ മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിനായിരിക്കും. രോഹിത് ശർമ്മയും വിരാട് കോഹ്‌ലിയും ഒഴികെ ടി20 ലോകകപ്പ് നേടിയ ടീമിലെ ഭൂരിഭാഗവും ദ്വീപ് രാഷ്ട്രത്തിൽ എത്തിയുട്ടുണ്ടെങ്കിലും, രണ്ട് മികച്ച വിക്കറ്റ് കീപ്പർ ബാറ്റർമാരായ പന്തിനെയും സാംസണെയും വേർതിരിക്കുന്നത് ബുദ്ധിമുട്ടാണ്. അതേസമയം, ശക്തരായ രണ്ട് ഹിറ്ററുകളെയും പ്ലെയിങ് ഇലവനിൽ ഒരുമിച്ച് ഉൾപ്പെടുത്താനും…

“ഇത് അവസാനത്തെ തവണയാകില്ല” സഞ്ജു സാംസന്റെ ഏകദിന പുറത്താക്കലിനെ കുറിച്ച് മുൻ ഇന്ത്യൻ താരം

ഇന്ത്യൻ ടീമിലെ ഏറ്റവും പ്രതിഭാധനരായ ബാറ്റർമാരിൽ ഒരാളായ സഞ്ജു സാംസണിൻ്റെ അന്താരാഷ്ട്ര കരിയർ കൗതുകകരമായ ഒന്നാണ്, വൈറ്റ്-ബോൾ ടീമുകളിൽ നിന്നുള്ള ആവർത്തിച്ചുള്ള സ്‌നാബുകൾ അദ്ദേഹത്തിൻ്റെ യാത്രയെ പാളം തെറ്റിച്ചു. തൻ്റെ അവസാന ഏകദിന മത്സരത്തിൽ സെഞ്ച്വറി നേടിയിട്ടും, വരാനിരിക്കുന്ന ശ്രീലങ്കയ്‌ക്കെതിരായ ഇന്ത്യയുടെ ഏകദിന പരമ്പരയിൽ സഞ്ജു സാംസൺ ഒരു സ്ഥാനത്തിന് പര്യാപ്തമായിരുന്നില്ല. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം റോബിൻ ഉത്തപ്പ, സഞ്ജു സാംസണിൻ്റെ അവസ്ഥയെ കുറിച്ച് ചോദിച്ചപ്പോൾ, സഞ്ജുവിന്റെ കാര്യത്തിൽ ഇങ്ങനെ സംഭവിക്കുന്നത് ഇത് ആദ്യമായോ അവസാനമായോ…

യുവരാജ് സിംഗ് പരിശീലകനായി എത്തുന്നു, രണ്ട് ഐപിഎൽ ഫ്രാഞ്ചൈസികൾ ലക്ഷ്യം

ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ് പുതിയ റോളിലേക്ക് പ്രവേശിക്കുന്നു. ഇന്ത്യൻ ക്രിക്കറ്റ് ലോകത്ത് ഏറ്റവും കൂടുതൽ ആരാധകർ ഉള്ള താരങ്ങളിൽ ഒരാളാണ് ഈ മുൻ ഇന്ത്യൻ ഓൾറൗണ്ടർ. ഇപ്പോൾ, താരം പരിശീലകനായി കരിയർ ആരംഭിക്കാൻ ഒരുങ്ങുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഐപിഎൽ 2025-ൽ യുവരാജ് സിംഗ് പരിശീലകനായി എത്താനാണ് സാധ്യത കൽപ്പിക്കുന്നത്. നിലവിൽ രണ്ട് ഐപിഎൽ ഫ്രാഞ്ചൈസികളുടെ പേരാണ് യുവരാജുമായി ബന്ധപ്പെട്ട് പറഞ്ഞു കേൾക്കുന്നത്. ഇതിൽ ഏറ്റവും ശക്തമായ അഭ്യൂഹങ്ങൾ വരുന്നത്, ഐപിഎൽ 2025-ൽ ഗുജറാത്ത്…

ദയവ് ചെയ്ത് ആരും സിക്സ് അടിക്കരുത്!! കളിക്കാരെ സിക്സ് അടിക്കുന്നതിൽ നിന്ന് വിലക്കി ഇംഗ്ലണ്ട് ക്രിക്കറ്റ് ക്ലബ്

ക്രിക്കറ്റിൽ ഒരു സിക്സ് അടിക്കുക എന്നത് ഒരു ബാറ്ററെ അല്ലെങ്കിൽ ബാറ്റ് ചെയുന്ന ടീമിനെ സംബന്ധിച്ചിടത്തോളം മാക്സിമം ആണ്. എന്നാൽ, വിചിത്രമായ ഒരു പ്രഖ്യാപനം നടത്തി ക്രിക്കറ്റ് ലോകത്തെ ആകെ അമ്പരപ്പിച്ചിരിക്കുകയാണ് ഇംഗ്ലണ്ടിലെ ഏറ്റവും പഴക്കം ചെന്ന ക്രിക്കറ്റ് ക്ലബ്ബുകളിലൊന്ന്. 1790-ൽ രൂപീകൃതമായ ബ്രൈറ്റണിനടുത്തുള്ള സൗത്ത്‌വിക്ക്, ഷോർഹാം ക്രിക്കറ്റ് ക്ലബ്ബിലെ കളിക്കാരാണ് അസാധാരണമായ നിയമ മാറ്റത്തിന് കീഴിൽ വന്നിരിക്കുന്നത്. കളിക്കാർ തങ്ങളുടെ വസ്തുവകകൾ നശിപ്പിച്ചതായി അയൽക്കാർ പരാതിപ്പെട്ടതിനെത്തുടർന്നാണ് സിക്‌സറുകൾ അടിക്കുന്നത് ക്ലബ് വിലക്കിയിരിക്കുന്നത്. ക്ലബ്ബിൻ്റെ ഹോം ഗ്രൗണ്ടായ…

സഞ്ജു സാംസണും ഋഷഭ് പന്തിനും പുതിയ ഐപിഎൽ ഓഫർ!! ക്യാപ്റ്റൻസി ഉൾപ്പടെ വാഗ്ദാനം

ഐപിഎൽ 2025-ന് മുന്നോടിയായി ഒരു മെഗാ താരലേലം നടക്കുന്നതിനാൽ തന്നെ, ഓരോ ഫ്രാഞ്ചൈസികളും ടീമിൽ കാര്യമായ അഴിച്ചുപണികൾക്കാണ് ശ്രമങ്ങൾ നടത്തുന്നത്. താരലേലത്തിന് മുന്നേ തന്നെ ഡ്രാഫ്റ്റ് വഴി തങ്ങൾ ലക്ഷ്യം വെക്കുന്ന കളിക്കാരെ സ്വന്തമാക്കാൻ ഫ്രാഞ്ചൈസികൾ ശ്രമിക്കുന്നു. ഇത്തരം വാർത്തകളിൽ ഇപ്പോൾ നിറഞ്ഞുനിൽക്കുന്നത് രണ്ട് ഇന്ത്യൻ വിക്കറ്റ് കീപ്പർമാരുടെ പേരുകൾ ആണ്.  ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ ഋഷഭ് പന്ത്, ഫ്രാഞ്ചൈസി വിടും എന്ന അഭ്യൂഹങ്ങൾ ശക്തമായിരിക്കുകയാണ്. ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ്, ഫ്രാഞ്ചൈസി വിട്ടു പുതിയ ഒരു ടീമിലേക്ക്…

രഞ്ജിത്ത് ഇസ്രായേൽ: ദുരന്ത മുഖങ്ങളിൽ പ്രതീക്ഷയുടെയും വീരത്വത്തിൻ്റെയും വിളക്കുമാടം

ഇന്ത്യയിലുടനീളമുള്ള പ്രകൃതിക്ഷോഭങ്ങളിൽ രക്ഷാപ്രവർത്തനങ്ങളോടുള്ള അചഞ്ചലമായ പ്രതിബദ്ധതയിലൂടെ രഞ്ജിത്ത് ഇസ്രായേൽ പ്രത്യാശയുടെയും ധീരതയുടെയും പ്രതീകമായി ഉയർന്നു. ‘ദുരന്ത മുഖങ്ങളിലെ രക്ഷകൻ’ എന്നറിയപ്പെടുന്ന രഞ്ജിത്തിൻ്റെ അസാമാന്യ ധൈര്യവും സേവനബോധവും എല്ലാവരെയും വിസ്മയിപ്പിച്ചിട്ടുണ്ട്. ഉത്തര കന്നഡ ജില്ലയിലെ ശിരൂരിൽ മണ്ണിടിച്ചിലിൽ കുടുങ്ങിയ മലയാളി ഡ്രൈവർ അർജുനെ രക്ഷിക്കാനുള്ള രക്ഷാദൗത്യത്തിൽ അദ്ദേഹത്തിൻ്റെ സമീപകാല നേതൃത്വം, സപ്പോർട്ട് ടീമുകളെ അണിനിരത്താനും ഏകോപിപ്പിക്കാനുമുള്ള അസാമാന്യമായ കഴിവ് പ്രകടിപ്പിച്ചു. പട്ടാളത്തിൽ ചേരുക എന്ന നടക്കാത്ത സ്വപ്നത്തിൽ നിന്നാണ് രഞ്ജിത്തിൻ്റെ ദുരന്ത മുഖത്തെ നായകനാകാനുള്ള യാത്ര തുടങ്ങിയത്. 21-ാം…

ചന്ദ്രൻ്റെ ദക്ഷിണധ്രുവത്തിൽ പോലും ബാറ്റ് ചെയ്യാൻ കഴിയും, സഞ്ജു സാംസണെ കുറിച്ച് ഗംഭീർ പറഞ്ഞ വാക്കുകൾ വൈറൽ

ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ മലയാളി താരം സഞ്ജു സാംസനെ ശ്രീലങ്കൻ പര്യടനത്തിലെ ഏകദിന പരമ്പരക്കുള്ള സ്ക്വാഡിൽ നിന്ന് ഒഴിവാക്കിയത് ഇപ്പോഴും വലിയ ചർച്ചകൾ നടന്നുകൊണ്ടിരിക്കുന്ന വിഷയമാണ്. ആരാധകരും മുൻ താരങ്ങളും എല്ലാം ഈ തീരുമാനത്തിൽ അവരുടെ എതിർപ്പ് പരസ്യമായി പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നു. ഈ വേളയിൽ ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീർ,  മുൻപൊരിക്കൽ സഞ്ജു സാംസനെ കുറിച്ച് പറഞ്ഞ വാക്കുകൾ വീണ്ടും വൈറൽ ആവുകയാണ്. 2019-ൽ നടന്ന ദക്ഷിണാഫ്രിക്ക എ-ക്കെതിരായ 5 ഏകദിന മത്സരങ്ങൾ അടങ്ങിയ പരമ്പരയിലെ അവസാന മത്സരത്തിൽ,…