Amala Paul visits Adiyogi statue: മലയാളത്തിലെ യുവ നായികമാരുടെ ഇടയിൽ വളരെയധികം ജനശ്രദ്ധ നേടിയ നായികയാണ് നടി അമല പോൾ. ഈ അടുത്താണ് താരം വിവാഹിതയായത്. ജഗത് ദേശായി എന്നാണ് താരത്തിന്റെ ഭർത്താവിന്റെ പേര്. അടുത്തിടെ താൻ ഗർഭിണി ആണെന്നുള്ള സന്തോഷ വാർത്തയും ആരാധകർക്കായി താരം പങ്കുവെച്ചു.
ഇപ്പോൾ, താരത്തിന്റെ ഒരു വീഡിയോ പ്രേക്ഷകശ്രദ്ധ നേടുന്നു. അമല പോളും ഭർത്താവ് ജഗതും ഒന്നിച്ച് കോയമ്പത്തൂരിലെ ആദിയോഗി ഇഷാ ഫൗണ്ടേഷനു മുന്നിൽ ധ്യാനം നടത്തുന്ന ഒരു വീഡിയോ ആണ് ഇത്. മഹാശിവരാത്രി അനുബന്ധിച്ച് ശ്രദ്ധേയമായ ഒരു വീഡിയോയാണിത്. “ഈ മഹാശിവരാത്രിയിൽ ശിവനും ശക്തിയും ദിവ്യശക്തിയെ ആശ്ലേഷിക്കുന്നു. ആദിയോഗിയുടെ കൃപയാൽ അനുഗ്രഹിക്കപ്പെട്ടു”. എന്നാണ് പ്രിയതാരം വീഡിയോക്കൊപ്പം കുറിച്ചത്.
പങ്കുവെച്ച വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഇരുവരും ഇപ്പോൾ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്. അമല പോൾ നായികയാവുന്ന പൃഥ്വിരാജ് ചിത്രം ആട്ജീവിതം മാർച്ച് 28-ന് റിലീസ് ആവുകയാണ്. ബ്ലെസ്സി ആണ് ഈ ചിത്രത്തിന്റെ സംവിധായകൻ. ഏറെ വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് ചിത്രം റിലീസിന് ഒരുങ്ങുന്നത്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചുമായി ബന്ധപ്പെട്ട വിശേഷങ്ങൾ ലോഞ്ചിന് പിന്നാലെ
അമല പോൾ ഉൾപ്പടെയുള്ള താരങ്ങൾ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കാൻ മാധ്യമങ്ങളെ കണ്ടിരുന്നു. സംവിധായകൻ ലാൽ ജോസാണ് അമല പോളിനെ മലയാള സിനിമയിലേക്ക് കൊണ്ടുവന്നത്. പിന്നീട് മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഒക്കെയായി നിരവധി ചിത്രങ്ങളിലും താരം അഭിനയിച്ചിരുന്നു.