Aishwarya Lekshmi and Nazriya Nazim appreciate Mammootty Kaathal The Core

മമ്മൂട്ടി സൂപ്പർതാരം എന്നതിനെ പുനർനിർവചിക്കുന്നു!! ‘കാതൽ – ദി കോർ’ കണ്ട ശേഷം വാചാലരായി സൂപ്പർ താരങ്ങൾ

Actress Aishwarya Lekshmi and Nazriya Nazim appreciate Mammootty Kaathal The Core

Aishwarya Lekshmi and Nazriya Nazim appreciate Mammootty Kaathal The Core : മമ്മൂട്ടിയുടെ ‘കാതൽ – ദി കോർ’ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ജിയോ ബേബി സംവിധാനം ചെയ്ത ചിത്രത്തിന് ലഭിക്കുന്ന പ്രശംസക്ക് ഒപ്പം തന്നെ, പ്രേക്ഷകർ മമ്മൂട്ടിയുടെ കഥാപാത്രത്തിന് കൈയ്യടി നൽകുന്നു.

‘കാതൽ – ദി കോർ’ കണ്ട ശേഷം നടി ഐശ്വര്യ ലക്ഷ്മി വളരെ വികാരാധിതയായിയാണ് പ്രതികരിച്ചത്. “മമ്മൂക്ക, നിങ്ങൾ ആശ്ചര്യപ്പെടുത്തികൊണ്ടേയിരിക്കുന്നു. നിങ്ങളുടെ വേദന, ഏകാന്തത, ഭയം, നിങ്ങൾ എടുക്കേണ്ട തീരുമാനങ്ങളുടെ ഭാരം, പിന്നെ ഓരോ നോട്ടവും എന്റെ ഹൃദയത്തെ വലിഞ്ഞുമുറുക്കി,” ഐശ്വര്യ ലക്ഷ്മി പറഞ്ഞു. സിനിമയിലെ തന്റെ ഏറ്റവും ഇഷ്ടപ്പെട്ട ഭാഗവും ഐശ്വര്യ ലക്ഷ്മി വെളിപ്പെടുത്തി.

Aishwarya Lekshmi and Nazriya Nazim appreciate Mammootty Kaathal The Core

“എന്നെ സംബന്ധിച്ചിടത്തോളം സിനിമയിലെ ഏറ്റവും മികച്ച ഭാഗം രണ്ടാം പകുതിയിലെ ‘എന്റെ ദൈവമേ’ എന്നതായിരുന്നു,” ഐശ്വര്യ ലക്ഷ്മി പറഞ്ഞു. തിയേറ്ററിൽ താൻ ഒരു കുഞ്ഞിനെപ്പോലെ കരഞ്ഞു എന്നും ഐശ്വര്യ ലക്ഷ്മി കൂട്ടിച്ചേർത്തു. നടി നസ്രിയ ഫഹദും ‘കാതൽ – ദി കോർ’ കണ്ട ശേഷം സോഷ്യൽ മീഡിയയിൽ പ്രതികരിക്കുകയുണ്ടായി. “കാതലിലൂടെ മമ്മൂട്ടി സൂപ്പർതാരം എന്നതിനെ പുനർനിർവചിക്കുന്നു,” എന്നാണ് നസ്രിയ കുറിച്ചത്.

അഭിനേതാക്കൾക്ക്‌ പുറമേ സാധാരണക്കാരായ കുടുംബ പ്രേക്ഷകരും, യുവ പ്രേക്ഷകരും, പ്രായമായവരും എല്ലാവരും തന്നെ ചിത്രത്തെ സംബന്ധിച്ച് വളരെ മികച്ച അഭിപ്രായമാണ് പറഞ്ഞുവെക്കുന്നത്. മമ്മൂട്ടിയുടെ അഭിനയം, ജ്യോതികയുടെ സ്ക്രീൻ പ്രസൻസ്, പോൾസൺ സ്കറിയ – ആദർഷ് എന്നിവർ പറഞ്ഞുവെക്കുന്ന സാമൂഹിക പ്രതിബദ്ധതയുള്ള വിഷയം, ജിയോ ബേബിയുടെ അവതരണം എന്നിങ്ങനെ ‘കാതൽ – ദി കോർ’-നെ അഭിനന്ദിക്കാൻ കാരണങ്ങൾ ഏറെയാണ്. 

Read Also: തിരുവല്ല മുതൽ ആഫ്രിക്ക വരെ, നാല് വർഷം നീണ്ട ചിത്രീകരണം!! ‘ആടുജീവിതം’ ഒടുവിൽ റിലീസിന് തയ്യാർ

Aishwarya Lekshmi and Nazriya Nazim appreciate Mammootty Kaathal The Core